ദിനംപ്രതി കുതിച്ചുയരുന്ന സ്വർണ വില ഉപഭോഗതാക്കളെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലെ ഇടിവ് വ്യാപാരികൾക്ക് ആശങ്കയായെങ്കിലും സ്വർണപ്രേമികൾക്കും, ഉപഭോഗതാക്കൾക്കും ആശ്വാസമേകി. ഇന്ത്യയിൽ വിവാഹ സീസൺ ആരംഭിക്കുമ്പോൾ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും ആവശ്യം സാധാരണയായി വർദ്ധിക്കും. ഡിമാൻഡ് വർധിക്കുന്നതിനാൽ സ്വർണത്തിൻ്റെയും വെള്ളിയുടെയും വിലയും കൂടുന്നു. ഇത്തവണ ദീപാവലി ദിനത്തിൽ സ്വർണവില 80000 എന്ന നിലയിലെത്തി. (gold price today)
എന്നാൽ അമേരിക്കയിൽ ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിന് ശേഷം സ്വർണത്തിൻ്റെയും വെള്ളിയുടെയും വില തുടർച്ചയായി കുറയുകയാണ്.ഇന്നത്തെ വിപണി വില കണക്കിലെടുത്താൽ 24 കാരറ്റ് സ്വർണത്തിൻ്റെ വില 10 ഗ്രാമിന് 74,620 രൂപയാണ്. അതേസമയം 24 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 7,462 രൂപയാണ് വില. 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 68,402 രൂപയാണ് വില.അംഗീകൃത ജ്വല്ലറികളിൽ നിന്നുള്ള ഇൻപുട്ടുകൾ ഉൾപ്പെടെ വിവിധ ഘടകങ്ങളാൽ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വിലയിലെ ഏറ്റക്കുറച്ചിലുകൾ സ്വാധീനിക്കപ്പെടുന്നു.
gold price today
ആഗോളതലത്തിൽ സ്വർണത്തിനുള്ള ഡിമാൻഡ്, രാജ്യങ്ങൾക്കിടയിലെ കറൻസി മൂല്യങ്ങളിലെ ഏറ്റക്കുറച്ചിലുകൾ, നിലവിലുള്ള പലിശനിരക്കുകൾ, സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട സർക്കാർ നിയന്ത്രണങ്ങൾ തുടങ്ങിയ ഘടകങ്ങളെല്ലാം ഈ വിലയിലെ മാറ്റത്തിന് കാരണമാകുന്നു. കൂടാതെ, ആഗോള സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയും മറ്റ് കറൻസികൾക്കെതിരെ യുഎസ് ഡോളറിൻ്റെ ശക്തിയും പോലുള്ള ആഗോള സംഭവങ്ങളും ഇന്ത്യൻ വിപണിയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നു.