വൻ വില കുറവിനു ശേഷം വീണ്ടും അടിച്ചുകേറി സ്വർണവില, ഇന്നത്തെ നിരക്ക് അറിയാം

today gold rate in kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നേരിയ ആശ്വാസം കണ്ട സ്വർണവിലയിൽ ഇന്ന് കുതിപ്പ് രേഖപ്പെടുത്തി. അരലക്ഷവും പിന്നിട്ട് റെക്കോർഡിട്ട വിലയിലേക്ക് ഉയർന്ന സ്വർണത്തിന്റെ വില വർദ്ധനവ് ഉപഭോക്താക്കളിൽ ആശങ്കയും വ്യാപാരികൾക്ക് ആശ്വാസവുമായി. ഇന്നത്തെ വിലയിൽ ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടി.ഇതോടെ ഗ്രാമിന് 6945 രൂപയും പവന് 55,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. (today gold rate in kerala)

ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് 10 ഗ്രാം സ്വർണ വില 55,680 രൂപയായി.എന്തായാലും റെക്കോർഡുകൾ ഭേധിച്ചാണ് പൊന്നിന്റെ വില ദിനംപ്രതി ഉയരുന്നത്.സ്വർണവിലയിലുണ്ടായ നിലയ്ക്കാത്ത കുതിപ്പ് സാധാരണക്കാരന് കനത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇന്ത്യയിൽ വിവാഹ സീസണിന് തുടക്കമാവുകയാണ്. മുൻകൂട്ടി ബുക്കുചെയ്തിട്ടില്ലാത്തവർ അധിക പണം വിവാഹ ആവശ്യങ്ങൾക്കായി ഇനി കണ്ടെത്തേണ്ടിവരും എന്ന സ്ഥിതി നിലനിൽക്കുന്നു.

today gold rate in kerala

പ്രശസ്ത ജ്വല്ലറികളിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഉൾപ്പെടെ വിവിധ ഘടകങ്ങളാൽ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വിലയിലെ ഏറ്റക്കുറച്ചിലുകൾ സ്വാധീനിക്കപ്പെടുന്നു. ആഗോളതലത്തിൽ സ്വർണത്തിൻ്റെ ആവശ്യകത, രാജ്യങ്ങൾക്കിടയിലെ കറൻസി മൂല്യങ്ങളിലെ ഏറ്റക്കുറച്ചിലുകൾ, നിലവിലുള്ള പലിശനിരക്കുകൾ, സ്വർണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട സർക്കാർ നിയന്ത്രണങ്ങൾ തുടങ്ങിയ ഘടകങ്ങളെല്ലാം ഈ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. കൂടാതെ, ആഗോള സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയും മറ്റ് കറൻസികൾക്കെതിരെ യുഎസ് ഡോളറിൻ്റെ ശക്തിയും പോലുള്ള ആഗോള സംഭവങ്ങളും ഇന്ത്യൻ വിപണിയിലെ സ്വർണ്ണ വിലയെ സാരമായി ബാധിക്കുന്നു.

Read also: സംസ്ഥാനത്തെ സ്വർണ്ണവില കൂപ്പുകുത്തുന്നു, ഇന്നത്തെ സ്വർണവില അറിയാം

Leave a Comment