ബ്ലാസ്റ്റേഴ്സ് പുതിയ സ്റ്റേഡിയം നിർമ്മിക്കുന്നുണ്ടോ? CEO അഭിക് പറയുന്നു

Kerala blasters ceo

കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) ഈ സീസണിലാണ് പുതുതായി കൊണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിയമിച്ചത്. അഭിക് ചാറ്റർജിയാണ് ഇപ്പോൾ ആ പൊസിഷനിൽ ഉള്ളത്. നേരത്തെ ഒഡീഷക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അഭിക് ചാറ്റർജി. എന്നാൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇത് അദ്ദേഹത്തിന് ബുദ്ധിമുട്ടേറിയ സമയമാണ്. എന്തെന്നാൽ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹത്തിന് മറുപടി നൽകേണ്ടി വരുന്നുണ്ട്. മാത്രമല്ല അദ്ദേഹം ഒരു ഇന്റർവ്യൂ മലയാളത്തിലെ ഒരു മാധ്യമത്തിന് നൽകിയിരുന്നു. ബ്ലാസ്റ്റേഴ്സുമായി (Kerala blasters) ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഏറെക്കാലമായിട്ടുള്ള ഒരു ആവശ്യമാണ് ക്ലബ്ബിന് സ്വന്തമായി ഒരു സ്റ്റേഡിയം നിർമ്മിക്കണം എന്നുള്ളത്. നിലവിൽ കലൂരിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചി കോർപ്പറേഷന്റെ കീഴിലാണ് ആ സ്റ്റേഡിയം ഉള്ളത്.

സ്വന്തമായി ഒരു സ്റ്റേഡിയം നിർമ്മിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യം അഭിക് ചാറ്റർജി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഉടൻ അത് സാധ്യമാകില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തമായി സ്റ്റേഡിയം നിർമ്മിക്കാൻ വലിയ ചിലവ് വരുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് CEO (Kerala blasters ceo) പറഞ്ഞത് നോക്കാം.

kerala blasters ceo

‘ സ്വന്തമായി സ്റ്റേഡിയം ഉണ്ടാവുക എന്നത് ഞങ്ങൾക്കും ആഗ്രഹമുള്ള ഒരു കാര്യമാണ്. പക്ഷേ അത് ഉടൻതന്നെ സാധ്യമാവില്ല. അത്തരത്തിലുള്ള പ്ലാനുകളും ഇല്ല. കാരണം 350 കോടി രൂപ മുതൽ 600 കോടി രൂപ വരെ ഒരു സ്റ്റേഡിയം നിർമ്മിക്കാൻ ചിലവ് വരും. അതുകൊണ്ടുതന്നെയാണ് ഭൂരിഭാഗം വരുന്ന ഐഎസ്എൽ ക്ലബ്ബുകൾക്കും സ്വന്തമായി സ്റ്റേഡിയം ഇല്ലാത്തത്. ജംഷെഡ്പൂർ മാത്രമാണ് ഇതിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നത് ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (Kerala blasters ceo) പറഞ്ഞിട്ടുള്ളത്.

വലിയ ഒരു തുക തന്നെ ചിലവ് വരുന്നതുകൊണ്ട് ഈ അടുത്തകാലത്തൊന്നും ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമായുള്ള ഒരു സ്റ്റേഡിയം എന്ന സ്വപ്നം പൂവണിയാൻ സാധ്യതയില്ല. നിലവിൽ വാടകയിനത്തിൽ വലിയ ഒരു തുക തന്നെ കലൂരിലെ സ്റ്റേഡിയത്തിന് ബ്ലാസ്റ്റേഴ്സിന് നൽകേണ്ടി വരുന്നുണ്ട്. ക്ലബ്ബ് മോശം പ്രകടനം നടത്തുന്നതുകൊണ്ട് തന്നെ വരുമാനത്തിലും ഇടിവ് സംഭവിക്കുന്നുണ്ട്. അത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.

Read also: നവംബർ മൈക്കൽ സ്റ്റാറെയുടെ അവസാനത്തെ മാസമോ, മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ

Leave a Comment