ഇന്ത്യക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തും, ദേശീയ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം വെളിപ്പെടുത്തി വിബിൻ മോഹനൻ

Kerala blasters players

കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) ജൂനിയർ ടീമിൽ നിന്നും സീനിയർ ടീമിലേക്ക് വന്ന ഏറ്റവും മികച്ച താരം ഏതാണെന്ന ചോദ്യത്തിന് യാതൊരു സംശയവുമില്ലാതെ മറുപടി പറയാം അത് വിബിൻ മോഹനനാണെന്ന്. ഇവാൻ വുകോമനോവിച്ച് പരിശീലകനായിരിക്കുമ്പോൾ അരങ്ങേറ്റം നടത്തിയ താരത്തിന് അതിനു ശേഷം വളരെ പെട്ടന്ന് തന്നെ സീനിയർ ടീമിലെ പ്രധാന താരമായി മാറാൻ കഴിഞ്ഞു. (kerala blasters player vibin)

മികച്ച പ്രതിഭയുള്ള താരമാണ് (Kerala blasters player) വിബിൻ മോഹനനെന്ന് വളരെ പെട്ടന്ന് തന്നെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ തന്നെ പലരും താരത്തെ പ്രശംസിച്ചു രംഗത്തു വരികയുണ്ടായി. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരമായ ഐഎം വിജയൻ കഴിഞ്ഞ സീസണിൽ തന്നെ വിബിൻ മോഹനനെ ദേശീയ ടീമിന്റെ ഭാഗമാക്കാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ സീസണിൽ താരത്തിന് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചിരുന്നില്ല. കാത്തിരിപ്പിനൊടുവിൽ ഈ സീസണിലാണ് വിബിൻ മോഹനൻ ഇന്ത്യൻ ദേശീയ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. മലേഷ്യക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനായി ഇന്ത്യൻ ടീമിലെത്തിയ താരം കഴിഞ്ഞ ദിവസം അതിന്റെ സന്തോഷം വെളിപ്പെടുത്തുകയും ചെയ്‌തു.

kerala blasters player vibin

“എനിക്ക് ലഭിക്കുന്ന പിന്തുണയിൽ വളരെ സന്തോഷമുണ്ട്. ദേശീയ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞുവെന്നത് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഇപ്പോൾ എന്റെ സ്വപ്‌നം യാഥാർഥ്യമായി മാറിയതിൽ വളരെ സന്തോഷമുണ്ട്. ഇന്ത്യൻ ടീമിനായി ഏറ്റവും മികച്ചത് ചെയ്യുകയാണ് ഞാൻലക്ഷ്യമിടുന്നത്.” വിബിൻ മോഹനൻ (Kerala blasters players) പറഞ്ഞു.

മികച്ച പന്തടക്കവും വിഷനും പാസിംഗ് മികവുമുള്ള വിബിന് പ്രായം വളരെ കുറവാണ് എന്നതിനാൽ തന്നെ ഇന്ത്യൻ ടീമിൽ വളരെക്കാലം തുടരാൻ അവസരമുണ്ട്. ഇന്ത്യയിലെ മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി വളരാനുള്ള പ്രതിഭയും താരത്തിനുണ്ട്. മലേഷ്യക്കെതിരെ അവസരം ലഭിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും അത് സംഭവിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read also: ഇതിനർത്ഥം എല്ലാവരും കഴിവ് കെട്ടവരാണ് എന്നല്ല: വിമർശനങ്ങളോട് പ്രതികരിച്ച് ബ്ലാസ്റ്റേഴ്സ് സിഇഒ

Leave a Comment