നയൻതാര നായികയാവുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിൻ്റെ പോസ്റ്റർ പുറത്തുവിട്ട് താരം. നടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ‘ഷീ ഡിക്ലെയർസ് വാർ’ എന്നാണ് ചിത്രത്തിന്റെ പേര്. ടീസർ റിലീസ് ചെയ്യുകയെയാണ് തിങ്കളാഴ്ച എന്നാണ് പോസ്റ്റർ നൽകുന്ന വിവരങ്ങൾ .എ വാർ ഓൺ ബീസ്റ്റ്സ്’ എന്ന അടിക്കുറിപ്പോടെയാണ് നയൻതാര പോസ്റ്റർ പുറത്ത് ഇറക്കിയത്. പോസ്റ്ററിലെ ചിത്രത്തിൽ കടും ചുവപ്പ് സാരിയാണ് വേഷം. ലേഡി സൂപ്പർസ്റ്റാർ ആക്ഷൻ സൂപ്പർസ്റ്റാർ ആയി മാറുകയാണ്. (Nayanthara new movie)
കൈയിൽ കത്തിയും മറുകൈയിൽ വടിയും ഒക്കെ പിടിച്ച് കൈകളിൽ തീപ്പന്തവുമായി നിൽക്കുന്ന ജനക്കൂട്ടത്തെ നേരിടാനെന്നവണ്ണം നിൽകുന്ന കഥാപത്രമാണ് നയൻതാരയുടെ. ഇന്ന് നയൻതാരയുടെ നാല്പതാം പിറന്നാൾ കൂടിയാണ്. ഇന്ന് ആണ് നയൻതാരയുടെ വെഡിങ് ഡോക്യൂമെന്ററി നെറ്ഫ്ലിസ് പുറത്തിറക്കിയിട്ടുള്ളത്. ബിയോണ്ട് ദ ഫെയറി ടെയി’ൽ എന്ന നയൻതാരയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നടൻ ധനുഷിനെതിരേ രൂക്ഷ വിമർശനവുമായി നയൻതാര എത്തിയതും കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു. RAKKAYIE – Title Teaser
ഇതിനെ തുടർന്ന് നടിക്ക് പിന്തുണയുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഷീ ഡിക്ലെയർസ് വാർ എന്ന പേരിലുള്ള ചിത്രത്തിന്റെ പോസറ്റർ പുറത്തുവന്നത് സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുകയാണ്. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽവെച്ചാണ് നയൻതാരയും വിസ്നേഷും പ്രണയത്തിലാകുന്നത്.
Nayanthara new movie
ഈ സിനിമയുടെ ചില ‘ബിഹൈൻഡ് ദ സീൻ’ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. നയൻതാര തുറന്ന കത്തും പുറത്ത് വിട്ടിരുന്നു. വെറും മൂന്ന് സെക്കൻഡ് ദൃശ്യം ഉപയോഗിച്ചതിനാണ് ധനുഷ് 10 കോടിയുടെ നോട്ടീസ് അയച്ചതെന്നും അദ്ദേഹത്തിന് തന്നോടും വിഘ്നഘസ്നേഷിനോടും പകയാണെന്നും നയൻതാര സോഷ്യൽ മീഡിയയൽ പങ്കുവെച്ച കത്തിൽ പറയുന്നു. Nayanthara new movie poster