കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala blasters) പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെയുടെ നാളുകൾ എണ്ണപ്പെട്ടുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമന്റേറ്ററായ ഷൈജു ദാമോദരൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് പ്രകാരം ചെന്നൈയിൻ എഫ്‌സി, എഫ്‌സി ഗോവ എന്നിവർക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ മോശം റിസൾട്ടാണെങ്കിൽ സ്റ്റാറെയെ പുറത്താക്കാനുള്ള സാധ്യതയുണ്ടെന്നാണ്. (Kerala blasters coach stareh)
ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തു പോവേണ്ടി വന്നാൽ സ്റ്റാറെ അത് അർഹിക്കുന്നുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്. നിലവിൽ എട്ടു മത്സരങ്ങളിൽ നിന്നും എട്ടു പോയിന്റുമായി പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് (Kerala blasters) നിൽക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരുവുമായി ഒൻപത് പോയിന്റും രണ്ടാമതുള്ള മോഹൻ ബഗാനുമായി ആറു പോയിന്റും വ്യത്യാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പത്താമത് നിൽക്കുന്നത്.
താരങ്ങളുടെ വ്യക്തിഗത പിഴവുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) ഇത്രയും മോശം ഫോമിലേക്ക് പോകാൻ കാരണമായതെന്ന കാര്യത്തിൽ സംശയമില്ല. നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്‌സി എന്നിവർക്കെതിരെ ഗോൾകീപ്പറായ (Kerala blasters goal keeper) സച്ചിൻ സുരേഷ് പിഴവുകൾ വരുത്തി വിജയം കളഞ്ഞു കുളിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമായത് നാല് പോയിന്റുകളാണ്.
🥇🚨| BREAKING: Next two matches are crucial for Mikael Stahre's future in Kerala Blasters. @Shaiju_official #KBFC pic.twitter.com/7Gk0p3qvKh
— KBFC XTRA (@kbfcxtra) November 19, 2024
ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഗോൾകീപ്പർ സോം കുമാറും പ്രീതം കൊട്ടാലും വരുത്തിയ പിഴവുകളിലാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. അതിനു ശേഷം മുംബൈക്കെതിരെ സമനിലയിൽ നിൽക്കുമ്പോൾ അനാവശ്യമായി പെപ്ര റെഡ് കാർഡ് വാങ്ങിയത് തോൽവിക്ക് കാരണമായി. ഹൈദരാബാദ് എഫ്‌സിക്കെതിരെ റഫറിയുടെ പിഴവാണ് ബ്ലാസ്റ്റേഴ്‌സിന് (Kerala blasters) തിരിച്ചടി നൽകിയത്.
ഏറ്റവും ചുരുങ്ങിയത് ഏഴു പോയിന്റുകളെങ്കിലും താരങ്ങളും റഫറിയും വരുത്തിയ പിഴവുകൾ കാരണം ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമായിട്ടുണ്ട്. ആ പോയിന്റുകൾ നേടാൻ കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് നിൽക്കാൻ ബ്ലാസ്റ്റേഴ്‌സിന് (Kerala blasters) കഴിയുമായിരുന്നു. അതുകൊണ്ടു തന്നെ സ്റ്റാറെയെ പുറത്താക്കുക എന്നതിലുപരി സ്‌ക്വാഡിനെ മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്.
Kerala blasters coach stareh
ഗോൾകീപ്പർമാർക്ക് പലപ്പോഴും ഒറ്റക്ക് മത്സരം ജയിപ്പിക്കാൻ കഴിയുമെന്നതിനാൽ തന്നെ ആ ഡിപ്പാർട്ട്മെന്റ് വളരെ പ്രധാനമാണ്. എന്നാൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾകീപ്പിങ് (Kerala blasters goal keeper) ഡിപ്പാർട്ട്മെന്റും പ്രതിരോധവും വളരെ മോശമാണ്. മികച്ച താരങ്ങളെ എത്തിച്ചു ടീമിനെ ശക്തിപ്പെടുത്താൻ കഴിയാത്ത മാനേജ്‌മെന്റ് തങ്ങളുടെ വീഴ്ച്ച മറയ്ക്കാൻ കൂടി വേണ്ടിയാണ് സ്റ്റാറെയെ ബലിയാടാക്കാൻ ഒരുങ്ങുന്നത്.