അതൊരു ഗോളവസരം പോലുമല്ല, കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിക്ക് കാരണമായ വലിയ പിഴവിനെക്കുറിച്ച് മൈക്കൽ സ്റ്റാറെ

coach of kerala blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ടീം മറ്റൊരു തോൽവി കൂടി വഴങ്ങി. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എതിരാളികളായ എഫ്‌സി ഗോവ വിജയിച്ചത്. ആദ്യപകുതിയുടെ നാൽപതാം മിനുട്ടിൽ ബോറിസ് സിങ് നേടിയ ഗോൾ എഫ്‌സി ഗോവയുടെ (kerala blasters vs goa) വിജയം ഉറപ്പിക്കുകയായിരുന്നു. (coach of kerala blasters)

ചെന്നൈയിൻ എഫ്‌സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി തിരിച്ചുവരവിന്റെ സൂചന നൽകിയ ടീം പുറകോട്ടു പോയ മത്സരമായിരുന്നു ഇന്നലത്തേത്. ഫൈനൽ തേർഡിൽ ക്രിയാത്മകത കാണിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് (chennai vs kerala blasters) താരങ്ങൾക്ക് കഴിഞ്ഞതേയില്ല. അതിനു പുറമെ എല്ലാ മത്സരങ്ങളിലുമെന്ന പോലെ വ്യക്തിഗത പിഴവിൽ നിന്നും ഗോൾ വഴങ്ങിയത് ടീമിന്റെ വിധിയെഴുതി.

ഗോൾകീപ്പർ സച്ചിൻ സുരേഷാണ് വീണ്ടും വില്ലനായത്. ബോറിസ് സിങ് വിങ്ങിലൂടെ പന്തുമായി മുന്നേറി വരുന്ന സമയത്ത് നിയർ പോസ്റ്റ് കൃത്യമായി കവർ ചെയ്‌തു നിൽക്കാൻ സച്ചിൻ സുരേഷ് ശ്രദ്ധിച്ചില്ല. ഗോൾകീപ്പർക്കും പോസ്റ്റിനും ഇടയിലുള്ള വലിയ പഴുതിലൂടെ ബോറിസ് അനായാസം ഗോൾ നേടി. മത്സരത്തിന് ശേഷം ഇക്കാര്യം മൈക്കൽ സ്റ്റാറെ തുറന്നടിക്കുകയും ചെയ്‌തു.

“വ്യക്തമായി പറഞ്ഞാൽ തീർത്തും അപ്രതീക്ഷിതമായിരുന്നു ആ ഗോൾ. എന്റെ കാഴ്ച്ചപ്പാടിൽ ഗോൾ നേടാനുള്ള അവസരം പോലും അവിടെ ഉണ്ടായിരുന്നില്ല. നൂറിൽ തൊണ്ണൂറ്റിയൊമ്പത് തവണയും സച്ചിൻ സുരേഷിന് അത് സേവ് ചെയ്യാൻ കഴിയും.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തോൽവിയുടെ കാരണത്തെക്കുറിച്ച് മൈക്കൽ സ്റ്റാറെ (coach of kerala blasters) പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നഷ്‌ടമാക്കിയ പോയിന്റുകളെല്ലാം വ്യക്തിഗത പിഴവുകൾ കാരണമായിരുന്നു. പ്രധാനമായും ഗോൾകീപ്പർമാരാണ് വലിയ പിഴവുകൾ വരുത്തിയത്. എന്തായാലും ഇനി ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. നിലവിലെ പ്രകടനം വെച്ച് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

Read also: ഫുട്ബോൾ നിർത്താൻ ആലോചിച്ചിരുന്നു: വെളിപ്പെടുത്തലുമായി അഡ്രിയാൻ ലൂണ

Leave a Comment