ബേസിലിന്റെ പിറന്നാളിന് ടോവിനോ പങ്കുവച്ച ചിത്രം വൈറലാവുന്നു; ട്രോളും ആശംസകളുമായി ആരാധകർ..!! | Actor Basil Joseph Birthday Photo Get Viral

Actor Basil Joseph Birthday Photo Get Viral

Actor Basil Joseph Birthday Photo Get Viral : നടൻ ബേസിൽ ജോസഫിന്റെ ജന്മദിനത്തോടനുബന്ധിച്ച് ടോവിന പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്നലെയായിരുന്നു താരത്തിന്റെ ജന്മദിനം. പിറന്നാൾ ദിനത്തിൽ താരത്തിന് പിറന്നാൾ ആശംസിച്ചുകൊണ്ടാണ് ടൊവിനോ തോമസ് ചിത്രം പങ്കുവച്ചത്. ബേസിൽ ഉറങ്ങുന്ന ഒരു ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്. നന്ദിയുണ്ട് എന്നാണ് ചിത്രത്തിന് ബേസിൽ കമന്റ് ചെയ്തിരിക്കുന്നത്.
ഏറെ കാത്തിരുന്ന പിറന്നാൾ ആശംസയാണ് ടൊവിനോയുടേതെന്ന് ആരാധകർ പറയുന്നു. നിരവധി പേരാണ് ആശംസയുമായി എത്തിയത്.

ബേസിലിന്റെ പിറന്നാളിന് ടോവിനോ പങ്കുവച്ച ചിത്രം വൈറലാവുന്നു

ബേസിൽ ടോവിനോ കോമ്പോ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഒന്നിച്ചിരുന്നാൽ പരസ്‌പരം കളിയാക്കിയും തഗ്ഗുകളും പറയുന്ന ഇരുവരും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ഇരുവർക്കും പറ്റിയ ചില അമളികളും സമൂഹമാധ്യമത്തിൽ ഈയിടെ ട്രെൻ്റിങ്ങ് ആയിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിന്റെ പൂജാ വേളയിലാണ് ആദ്യമായി ടൊവിനോയെ കളിയാക്കി ബേസിൽ ഈ ട്രെന്റിന് തുടക്കമിട്ടത്. പിന്നീട് മറ്റോരു വേദിയിൽ ബേസിലിന് കൈകൊടുക്കാതെ ആയപ്പോൾ ട്രെൻഡ് ആയി. പിന്നീട് ഇതങ്ങു ട്രെന്റിങ്ങ് ആയി മാറി. അതോടെ ഇരുവരും ആരാധകരുടെ ഇഷ്‌ട കോമ്പോകളുമായി മാറി എന്നുപറയാം.

BASIL 11zon

ട്രോളും ആശംസകളുമായി ആരാധകർ

ഇപ്പോൾ ടോവിനോ പങ്കുവച്ച ചിത്രത്തിന് കീഴെ ആരാധകരും രസകരമായ കമ്മൻ്റുകൾ നൽകിയിട്ടുണ്ട്. തളർത്താതെ, ബെഡിൽ ജോസഫ്, സന്തോഷ ജന്മദിനം കുട്ടിക്ക്, രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഊക്ക് തന്നെ, ഇതിന്റെ പ്രത്യാഘാതകം.. വളരെ വലുതായിരിക്കും.., വെട്ടിയിട്ട വാഴ തണ്ട് പോലെ കിടക്കുന്ന കിടപ്പ് കണ്ടോ, ലെ ബേസിൽ ചതിച്ചതാ, സമാധാനത്തോടെ ഉറങ്ങാനുള്ള ധൈര്യവും പോയല്ലോ കർത്താവെ, എനിക്കും കിട്ടും അവസരം എന്നിങ്ങനെയാണ് കമന്റുകളുടെ കിടപ്പ്.

TOVINO 11zon

ബേസിൽ ജോസഫ് നായകനായി എത്തിയ മരണമാസ് തീയേറ്ററുകളിൽ വിജയകരമായി തുടരുന്നതിനിടെയാണ് താരത്തിന്റെ പിറന്നാൾ എത്തിയത്. മരണമാസ് ടീമും താരത്തിന് ആശംസ അറിയിച്ചിട്ടുണ്ട്. പിന്നാലെ ബേസിലിന്റെ ജീവിത പങ്കാളി എലിസബത്തും ബേസിലിനെ ട്രോളികൊണ്ട് ആശംസ അറിയിച്ചിട്ടുണ്ട്. മകൾക്കൊപ്പമുള്ള വിഡിയോയിലൂടെയാണ് ആശംസയറിയിച്ചത്. Actor Basil Joseph Birthday Photo Get Viral

BASIL 1 11zon

0/5 (0 Reviews)

Leave a Comment