actress motherhood: ‘ഒരു അമ്മയാകുന്നതിന്റെ ഏറ്റവും നല്ല കാര്യമെന്താണെന്ന് അവർ എന്നോട് ചോദിക്കുമ്പോൾ’ എന്ന ടാഗ് ലൈനോട് കൂടി പേളി മാണി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിംഗാണ്. ഇപ്പോൾ തന്നെ 60 ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി ലൈക്കുകളും കമന്റുകളും വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നുണ്ട്.
നടിയും അവതാരകയും മീഡിയ ഇൻഫ്ളുവൻസറുമായ പേളി തന്റെ രണ്ട് മക്കളെയും പരിപാലിക്കുന്നതിന്റെയും സ്നേഹം പങ്കുവെക്കുന്നതിന്റെയും നിമിഷങ്ങളാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
നിലു, നിതാര എന്നിങ്ങനെയാണ് രണ്ട് മക്കളുടെ പേരുകൾ. ഇൻസ്റ്റാഗ്രാം, യൂട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകർക്കും ഇവരെ സുപരിചിതമാണ്. ഇരുവരുടേയും ചിത്രങ്ങളും വിഡിയോകളും പ്രേക്ഷകർ ഏറ്റെടുക്കുക പതിവാണ്. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുതലുള്ള എല്ലാ വിശേഷങ്ങളും പേളി മാണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
actress motherhood
നില ശ്രീനിഷ് എന്ന പേരിൽ നിലുവിന് സ്വന്തമായി ഇൻസ്റ്റാഗ്രാം പേജും ഉണ്ട്.
തന്റെ എല്ലാ കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നയാളാണ് പേളി മാണി.
രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയുടെ സവിശേഷത. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് പേളി പ്രിയങ്കരിയാവുന്നത്.
Read also: 33 വർഷങ്ങൾക്ക് ശേഷം കത്തനാരെ തേടി ഗന്ധർവ്വൻ എത്തുന്നു!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.