fea 32 min 1

ബൊട്ടോക്‌സ് അബദ്ധമായി, മുഖം മാറി അഭ്യുഹങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആലിയ ഭട്ട്

alia bhatt about botox

കോസ്‌മെറ്റിക് സര്‍ജറിക്കു പിന്നാലെ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ മുഖം മാറിപ്പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാപകമായിരുന്നു. മുഖത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടെന്നും മുഖം കൂടിപ്പോയി എന്നെല്ലാമായിരുന്നു വിമർശനങ്ങൾ. ബൊട്ടോക്‌സ് അബദ്ധമായിപ്പോയി എന്നും അഭ്യൂഹങ്ങൾ പടർന്നിരുന്നു. ചില ഓണ്‍ലൈന്‍ വാർത്തകളും വീഡിയോകളുമാണ് ഇതു പ്രചരിച്ചത്. ഇപ്പോളിതാ ഇതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ആലിയ. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് വിമർശനമറിയിച്ചത്.

ഇത്തരം അഭ്യുഹങ്ങൾക്ക് ദോഷകരമായ മറ്റൊരുവശം കൂടിയുണ്ട്, അത് ‘ക്ലിക്ക് ബെയ്റ്റ്’ ഗൗരവമായി എടുക്കുന്ന യുവാക്കള്‍ക്കാണെന്ന് ആലിയ പറഞ്ഞു. ‘സൗന്ദര്യത്തിനായി കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റുകളോ ശസ്ത്രക്രിയകളോ തിരഞ്ഞെടുക്കുന്നവരുടെ കാര്യത്തിൽ വിധിന്യായം നടത്താൻ തന്നില്ല -നിങ്ങളുടെ ശരീരം നിങ്ങളുടെ ഇഷ്ടം. എന്നാൽ ആക്ഷേപത്തിനുമപ്പുറമാണിത്. ബോട്ടോക്സ് ചെയ്ത് പരാജയപ്പെട്ടുപോയെന്ന തരത്തിലാണ് വീഡിയോ പ്രചാരണം നടക്കുന്നത്. വക്രമായ ചിരിയെന്നും വിചിത്രമായ സംസാരരീതിയാണെന്നുമാണ് നിങ്ങള്‍ എന്നെ കുറിച്ച് പറയുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

in 3 min 2

ഒരു മനുഷ്യ മുഖത്തെക്കുറിച്ചുള്ള നിങ്ങളുടെ വിധിപറച്ചിലും വിമര്‍ശനവുമാണ്. ശാസ്ത്രീയ വിശദീകരണമോ തെളിവുകളോ ഇല്ലാതെ ഗുരുതരമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടതെന്നും ആലിയ ചൂണ്ടിക്കാട്ടുന്നു. തന്നെ കളിയാക്കുകയാണോ എന്നും ആലിയ ചോദിക്കുന്നു. യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആലിയ പറഞ്ഞു. ഇതെലാം ക്ലിക്ക്‌ബൈറ്റിനു വേണ്ടിയാണോ അതോ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണോ എന്നും ഇതൊന്നും ഒരു അര്‍ഥവുമില്ലാത്തതാണേന്നും പറയുന്നു.

alia bhatt speaks about her botox

സ്ത്രീകളുടെ ശരീരവും മുഖവും വ്യക്തിജീവിതവുമെല്ലാം ഇന്റര്‍നെറ്റില്‍ വിമര്‍ശിക്കപ്പെടുന്നതിനെ കുറിച്ചും ആലിയ ചോദ്യംചെയ്തു. വ്യക്തിത്വം ആഘോഷിക്കുകയാണ് നമ്മള്‍ വേണ്ടത്. അല്ലാതെ മൈക്രോസ്‌കോപ്പിന് കീഴില്‍ അതിനെ കീറിമുറിക്കുകയല്ല. ഇത്തരത്തിലുള്ള ന്യായീകരണങ്ങൾ ആളുകള്‍ക്ക് അവര്‍ സ്വയം പോര എന്ന തോന്നലുണ്ടുക്കുകയാണെന്നും, അത് തളര്‍ത്തലാണെന്നും ആലിയ പറഞ്ഞു. ഇത്തരം പെരുമാറ്റങ്ങൾ ഏറ്റവും കൂടുതൽ വരുന്നത് മറ്റു സ്ത്രീകളില്‍ നിന്നാണ്. ഇത് വിഷമിപ്പിക്കുന്ന കാര്യമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടങ്ങളില്‍ അവകാശങ്ങളുണ്ട് എന്നും ആലിയ പറയുന്നു.

Read also: സാഹസികതയും സന്തോഷവും ഇടചേർന്ന അനുഭവം ഇനിയും വരാനിരിക്കുന്ന അവിശ്വസനീയമായ വർഷങ്ങൾ: സന്തോഷ നിമിഷം പങ്കുവെച്ചു ടോവിനോ തോമസ്

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *