Ankola Landslide Malayalee Man Missing

ജിപിഎസ് വിവരം അനുസരിച്ച് ലോറി ഇപ്പോഴും മണ്ണിനടിയിൽ; മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനെ കണ്ടെത്താനുള്ള അടിയന്തിര നടപടികൾ തുടങ്ങി..!

Ankola Landslide Malayalee Man Missing: കർണാടകയിൽ ദേശീയ പാതയിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശിയായ അർജുനിനെ ഇന്ന് തന്നെ രക്ഷപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് എം പി എം കെ രാഘവൻ പറഞ്ഞു. അവസാനമായി അർജുൻ വീട്ടിലേക്ക് വിളിച്ചത് ചൊവ്വാഴ്‌ച പുലർച്ചെയാണ്. പിന്നീട് അദ്ദേഹത്തിന്റെ വിവരമൊന്നുമില്ലാത്തതിനെ തുടർന്ന്ചൊ വ്വാഴ്ച രാത്രി ചേവായൂർ പൊലീസിൽ കുടുംബം പരാതി നൽകി. തുടർന്നാണ് മണ്ണിടിഞ്ഞതുൾപ്പെടെയുള്ള വാർത്തകൾ പുറത്തു വന്നത്. മണ്ണിനടിയിൽ അർജുൻ അടക്കം 15 പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം കിട്ടിയത്. ബുധനാഴ്ച […]

Ankola Landslide Malayalee Man Missing: കർണാടകയിൽ ദേശീയ പാതയിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശിയായ അർജുനിനെ ഇന്ന് തന്നെ രക്ഷപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് എം പി എം കെ രാഘവൻ പറഞ്ഞു. അവസാനമായി അർജുൻ വീട്ടിലേക്ക് വിളിച്ചത് ചൊവ്വാഴ്‌ച പുലർച്ചെയാണ്. പിന്നീട് അദ്ദേഹത്തിന്റെ വിവരമൊന്നുമില്ലാത്തതിനെ തുടർന്ന്ചൊ വ്വാഴ്ച രാത്രി ചേവായൂർ പൊലീസിൽ കുടുംബം പരാതി നൽകി.

തുടർന്നാണ് മണ്ണിടിഞ്ഞതുൾപ്പെടെയുള്ള വാർത്തകൾ പുറത്തു വന്നത്. മണ്ണിനടിയിൽ അർജുൻ അടക്കം 15 പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം കിട്ടിയത്. ബുധനാഴ്ച തന്നെ ബന്ധുക്കൾ കുറച്ച് പേർ അങ്കോളയിലേക്ക് തിരിച്ചു. യാതൊരുവിധ രക്ഷാപ്രവർത്തനവും നടക്കുന്നില്ലെന്നു മനസ്സിലായത് അവിടെ എത്തിയപ്പോഴാണ്. നിരവധി വാഹനങ്ങൾ ഇപ്പോഴും മണ്ണിനടിയിലാണ്. ദേശീയപാതയ്ക്കു സമീപത്തായി ഭീകരമായ മണ്ണിടിച്ചിലാണ് ഉണ്ടായതെന്നും വലിയൊരു കുന്നാണ് ഇടിഞ്ഞു വീണതെന്നും ബന്ധുക്കൾ പറഞ്ഞു.

whatsapp icon
Kerala Prime News അംഗമാവാൻ

Ankola Landslide Malayalee Man Missing
Ankola Landslide Malayalee Man Missing

അര്‍ജുനെ കണ്ടെത്താനുള്ള നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്നാണ് വിവരം അറിയുന്നതെന്നും ഉദ്യോഗസ്ഥ തലത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ കണ്ടെത്താനുള്ള നടപടിയുണ്ടാകുമെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അർജുനെ കാണാനില്ലെന്ന് ബന്ധുക്കൾ കർണാടക പൊലീസിലും പരാതി നൽകിയിരുന്നു. കാലാവസ്ഥാ പ്രതികൂലമായതിനാൽ മണ്ണ് നീക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു പോലീസിന്റെ ഭാഗത്ത് നിന്നുള്ള മറുപടി.

റോഡിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള ശ്രമം മാത്രമാണ് നടന്നിരുന്നത്. കാണാതായവർക്കായി തിരച്ചിൽ നടത്താൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് ബന്ധുക്കൾ എം.കെ.രാഘവൻ എംപി അടക്കമുള്ളവർക്കും പരാതി നൽകി. ഇതോടെയാണ് അർജുനുവേണ്ടിയുള്ള അന്വേഷണം തുടങ്ങിയത് സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് നിർദേശം നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ജില്ല കലക്ടറുമായും പൊലീസ് അധികാരികളുമായും നിരന്തരം ഇടപെടുന്നുണ്ട്. ജിപിഎസ് നൽകുന്ന സൂചന പ്രകാരം ലോറി ഇപ്പോഴും മണ്ണിനടിയിൽത്തന്നെയാണ്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

1 thought on “ജിപിഎസ് വിവരം അനുസരിച്ച് ലോറി ഇപ്പോഴും മണ്ണിനടിയിൽ; മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനെ കണ്ടെത്താനുള്ള അടിയന്തിര നടപടികൾ തുടങ്ങി..!”

  1. Pingback: മൂന്ന് ദിവസം കൂടി അതിശക്തമായ മഴ, 4 ജില്ലകളിൽ യെൽലോ അലെർട് , ഈ വർഷം അവസാനം എത്തുന്നത് ലാനിന!! Kerala rain upda

Leave a Comment

Your email address will not be published. Required fields are marked *