Antony Varghese Pepe New Movie Poster Released : ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ‘കാട്ടാളൻ’ എന്നാണ് ചിത്രത്തിന്റെ പേര്. പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മഴുവുമേന്തി മുഖം പുറം തിരിഞ്ഞ രൂപത്തിൽ നിൽക്കുന്ന നായകനെ കാട്ടാന തുമ്പിക്കൈകൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്.
ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന പുതിയ ചിത്രം
കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് പോസ്റ്ററിൽ ഉള്ളത്. നവാഗതനായ പോൾ ജോർജ്ജ് ആണ് ചിത്രം സംവിധാനം ചെയുന്നത്. സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. പെപ്പെ തന്റെ യഥാർത്ഥ പേരായ ആൻ്റണി വർഗ്ഗീസ് എന്ന പേരിൽ തന്നെയാണ് ഈ ചിത്രത്തിൽ എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ ആഴ്ച നിർമ്മാതാവ് ഷരീഫ് മുഹമ്മദിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ആനക്കൊമ്പിന്റെ ചിത്രത്തിനൊപ്പം ‘കാട്ടാളൻ’ പ്രീപൊഡക്ഷൻ വർക്കുകൾ തുടങ്ങുന്നു എന്ന് അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്നാണ് സൂചനകൾ.

പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ.
ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് ആണ് മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്. ആതിര ദിൽജിത്ത് ആണ് പിആർഓ. ‘ദാവീദ്’ ആണ് ആന്റണി പെപ്പെയുടെതായി അവസാനം ഇറങ്ങിയ ചിത്രം. ഫലസ്തീനിലെ ദാവീദ്-ഗോലിയാത്ത് കഥ പറഞ്ഞുകൊണ്ടാണ് ‘ദാവീദ്’ എന്ന സിനിമയുടെ തുടക്കം. ഒറ്റ കല്ലിൽ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കഥയിൽ നിന്നാണ് ‘ദാവീദ്’ എന്ന സിനിമയുടെ ആരംഭം. ‘ദാവീദ്’ എന്ന ചിത്രത്തിനു വേണ്ടി ഏഴ് മാസത്തിലധികം നടൻ ബോക്സിങ് പരിശീലിച്ചിരുന്നു.

ആർഡിഎക്സ്, അങ്കമാലി ഡയറീസ്, അജഗജാന്തരം തുടങ്ങി നിരവധി ആക്ഷൻ ചിത്രങ്ങളിൽ താരം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. അതേസമയം വേൾഡ് ബോക്സിങ് കൗൺസലിന്റെ ഇന്ത്യയിലെ ഔദ്യോഗിക ഘടകമായ ഇന്ത്യൻ ബോക്സിങ് കൗൺസലും ഒപ്പം കേരള ബോക്സിങ് കൗൺസലും സംയുക്തമായി നടത്തുന്ന ‘ഡി’ ഫൈറ്റ് നൈറ്റിനു മുന്നോടിയായി പ്രഫഷനൽ ബോക്സിങ് ലൈസൻസ് പെപ്പെയ്ക്കു കൈമാറിയിരുന്നു. ഇതോടെ ഇന്ത്യൻ സിനിമയിൽ പ്രഫഷനൽ ബോക്സിങ് ലൈസൻസ് ഉള്ള ആദ്യ ആളായി പെപ്പെ മാറി. Antony Varghese Pepe New Movie Poster Released

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.