thumb 9

ചിരിയും കരച്ചിലും നിർത്താൻ കഴിയില്ല: അപൂർവ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി അനുഷ്ക ഷെട്ടി!!

anushaka reveals about her Health issue: അടുത്ത കാലങ്ങളിലായി മുൻനിര നായികമാർ തങ്ങളുടെ രോഗങ്ങളെ കുറിച്ച് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. സമാന്തയും ശ്രുതിഹാസനും മംമ്തയും എല്ലാം തന്റെ രോഗത്തെക്കുറിച്ച് ഈ അടുത്താണ് വെളിപ്പെടുത്തുന്നത്. അക്കൂട്ടത്തിൽ ഇപ്പോൾ അനുഷ്ക ഷെട്ടിയും ഉണ്ട്. താൻ അപൂർവവും വിചിത്രവുമായ ഒരു രോഗബാധിത ആണെന്നാണ് അനുഷ്ക പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം തന്റെ രോഗത്തെക്കുറിച്ച് പങ്കുവെച്ചത്. എനിക്ക് ചിരിക്കുന്ന രോഗമുണ്ട് ചിരിക്കുന്നത് രോഗമാണോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ എനിക്കത് രോഗമാണ്. […]

anushaka reveals about her Health issue: അടുത്ത കാലങ്ങളിലായി മുൻനിര നായികമാർ തങ്ങളുടെ രോഗങ്ങളെ കുറിച്ച് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. സമാന്തയും ശ്രുതിഹാസനും മംമ്തയും എല്ലാം തന്റെ രോഗത്തെക്കുറിച്ച് ഈ അടുത്താണ് വെളിപ്പെടുത്തുന്നത്. അക്കൂട്ടത്തിൽ ഇപ്പോൾ അനുഷ്ക ഷെട്ടിയും ഉണ്ട്. താൻ അപൂർവവും വിചിത്രവുമായ ഒരു രോഗബാധിത ആണെന്നാണ് അനുഷ്ക പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം തന്റെ രോഗത്തെക്കുറിച്ച് പങ്കുവെച്ചത്.

inside 16

എനിക്ക് ചിരിക്കുന്ന രോഗമുണ്ട് ചിരിക്കുന്നത് രോഗമാണോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ എനിക്കത് രോഗമാണ്. ചിരിക്കാൻ തുടങ്ങി കഴിഞ്ഞാൽ 15 മുതൽ 20 മിനിറ്റ് വരെ അത് നിർത്താൻ സാധിക്കില്ല. കോമഡി സീനുകൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരി നിർത്താൻ ഞാൻ പ്രയാസപ്പെടാറുണ്ട്. ഇത് കാരണം ഷൂട്ടിംഗ് പലതവണ നിർത്തേണ്ടി വന്നു എന്ന് താരം വെളിപ്പെടുത്തുന്നു.തന്നെ ബാധിച്ചിരിക്കുന്ന ന്യൂഡോൾബർ രോഗത്തെക്കുറിച്ച് അനുഷ്ക മുൻപ് പങ്കുവെച്ചിരുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

എന്നാൽ അടുത്തിടെ നൽകിയ അഭിമുഖത്തിൽ അനുഷ്കയുടെ രോഗം വീണ്ടും ചർച്ചചെയ്യപ്പെടുകയുണ്ടായി. ചിരിയും കരച്ചിലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു അവസ്ഥയാണ് ഈ രോഗത്തിന്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ്വ ന്യൂറോളജിക്കൽ രോകാവസ്ഥ ആണിത്. വികാര പ്രകടനം നിയന്ത്രിക്കുന്ന ന്യൂറൽ പാതകളിലെ തടസ്സങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. വിഷമകരമായ ഒരു സംഭവം കാണുകയോ കേൾക്കുകയോ ചെയ്യുബോൾ ചിരിക്കുകയോ തമാശ പറയുന്ന സമയത്ത് കരയുകയോ ചെയ്യുന്നതും ഇതിന്റെ ലക്ഷണങ്ങളായി കണ്ടു വരാറുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
ഇത് ഉത്കണ്ട, വിഷാദം എന്നിവയിലേക്ക് നയിക്കുന്നു. ഈ അവസ്ഥയുള്ളവരുടെ പ്രധാന പ്രശ്നം ഒരു കാരണവുമില്ലാതെ അവർ ചിരിക്കുകയോ കരയുകയോ ചെയ്യുന്നതാണ്.

anushaka reveals about her Health issue

അനുഷ്കയുടെ പേഴ്സണൽ ട്രെയിനർ ഈ കാര്യം സ്ഥിതികരിച്ചു. സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്ക അഭിനയരംഗത്ത്‌ തുടക്കം കുറിക്കുന്നത്.തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ കൂടുതൽ ഇടം നേടി.അരുന്ധതി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് അനുഷ്ക. നിലവിൽ മലയാള ചിത്രമായ കത്തനാരിലാണ് അനുഷ്ക അഭിനയിക്കുന്നത്. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കത്തനാർ. റോജിൻ തോമസാണ് സംവിധാനം. ചിത്രത്തിൽ തമിഴ് താരം പ്രഭുദേവയും പ്രധാന വേഷത്തിൽ എത്തുന്നു. അനുഷ്കയുടെ രോഗാവസ്ഥ എത്രയും വേഗം സുഖമാകട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.

Read also: അയൺ ബോക്സ് കൊണ്ട് അന്ന് അയാൾ തലയ്ക്ക് അടിച്ചു, വീണപ്പോഴാണ് നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ടെന്ന് കണ്ടത് ; മഞ്ജു വാര്യർ!!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

1 thought on “ചിരിയും കരച്ചിലും നിർത്താൻ കഴിയില്ല: അപൂർവ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി അനുഷ്ക ഷെട്ടി!!”

  1. Pingback: അമ്മയ്ക്ക് ഇന്ന് ഒരുപാട് പ്രായമായിരിക്കുന്നു, എന്നാലും എനിക്ക് ഭക്ഷണം ഉണ്ടാക്കി തരും, അമ്മയു

Leave a Comment

Your email address will not be published. Required fields are marked *