arjun funeral in kannadikkal: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന് വികാര നിർഭരമായ യാത്രാമൊഴിയുമായി കണ്ണാടിക്കൽ ഗ്രാമവും കേരളവും. അങനെ 80 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ അർജുൻ മടങ്ങിയെത്തി തൻറെ സ്വർഗ ഭൂമിയിലേക്ക്. കണ്ണീർപൂക്കളുമായി ഒരുനാട് ഒന്നടങ്കം അർജുനെ ഏറ്റുവാങ്ങാനെത്തി. പൊതുദർശനത്തിന് ശേഷം അർജുനെ വീട്ടുവളപ്പിൽ സംസ്കരിക്കും. നിറമിഴികളോടെ അന്ത്യാഞ്ജലി അർപ്പിച്ച് നൂറുകണക്കിന് ജനമാണ് വഴിയരികിൽ നിരന്നത്.
എംഎൽഎ ( കർവാർ) സതീഷ് സെയിലും ഈശ്വർ മാൽപെയും അർജുനെ അനുഗമിച്ച് അന്ത്യയാത്രയിൽ കണ്ണാടിക്കലോളം എത്തിയിരുന്നു. ലോറിവളയത്തിനുള്ളിൽ ഭാവിസ്വപ്നങ്ങൾ കരുതിയായിരുന്നു 80 ദിവസങ്ങൾക്ക് മുൻപ് അർജുൻ യാത്ര തിരിച്ചത്. മരത്തടിയും പേറി പോയ വഴികളിലൂടെ പക്ഷേ അർജുൻ സ്വപ്നം കണ്ട തിരിച്ചുവരവല്ല, ജീവിച്ചു തുടങ്ങിയ ചെറുപ്പക്കാരൻ്റെ അന്ത്യയാത്ര ഇനിയും ആ നാടിന് താങ്ങാവുന്നതല്ല. കണ്ണാടിക്കൽ നാടിന്റെ ജനകീയ പ്രശ്‌നങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത ചെറുപ്പക്കാരനായിരുന്നു അർജുൻ.
arjun funeral in kannadikkal
കേരളം മുഴുവനും ഈ കഴിഞ്ഞ 80 ദിവസങ്ങളിൽ ഒറ്റ മനസ്സോടെയാണ് അർജുന് വേണ്ടി പോരാടിയത്. പ്രായഭേദം ഇല്ലാതെ എല്ലാരും അർജുൻ്റെ തിരിച് വരവിനായി കാത്തിരുന്നു. തീർത്തും വൈകാരികമായാണ് ആ നാട് പ്രതികരിക്കുന്നത്. എല്ലാവർക്കും പ്രിയപ്പെട്ട മോനാണെന്ന് കണ്ണാടിക്കലിലെ ഒരമ്മ പറയുന്നു. കുഞ്ഞുപ്രായം മുതലേ അർജുനെ അറിയാവുന്ന അമ്മമാരും അയൽക്കാരും കുഞ്ഞുങ്ങളും എല്ലാം വേദനയിലാണ്.
ജൂലൈ 16നാണ് ദേശീയപാത 66ൽ ഷിരൂരിൽ ദുരന്തം സംഭവിച്ചത്. അന്നുമുതൽ അർജുനായുള്ള തേടലാണ് കണ്ടത്. ഇന്നലെ ഡിഎൻഎ പരിശോധനക്കു ശേഷമാണ് മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്. അഴിയൂരിൽ മന്ത്രി എ.കെ.ശശീന്ദ്രൻ്റെ നേതൃത്വത്തിൽ ആണ് മൃതദേഹം ഏറ്റുവാങ്ങിയത്.
Read also: രണ്ടു മാസത്തെ കാത്തിരിപ്പ് അർജുന്റെ ലോറി കണ്ടെത്തി, കാബിനിൽ മൃതദേഹം
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.