കുഴിനഖത്തിന്റെ വേദനയും വീക്കവും കുറയ്ക്കാൻ പ്രകൃതിദത്ത മാർഗം.!! | Natural Remedy for Paronychia
Natural Remedy for Paronychia: നമ്മുടെ നാട്ടിൽ ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നമാണ് കുഴിനഖം . നഖത്തിന്റെ ചുറ്റുമുള്ള ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധ മൂലമാണ് ഇത് കൂടുതലായും സംഭവിക്കുന്നത്. പ്രത്യേകിച്ച് വെള്ളത്തിൽ കൂടുതൽ സമയം ജോലി ചെയ്യുന്നവർ, മണ്ണുമായി ഇടപഴകുന്നവർ, കൃഷിപ്പണിക്കാർ, വീട്ടുജോലികൾ ചെയ്യുന്നവർ എന്നിവരിൽ ഈ പ്രശ്നം കൂടുതലായി കാണാറുണ്ട്. ആദ്യം ചെറിയ വേദനയും ചുവപ്പും മാത്രമായി തുടങ്ങുന്ന ഈ അവസ്ഥ പിന്നീട് വീക്കം, പഴുപ്പ്, കടുത്ത വേദന എന്നിവയിലേക്ക് മാറാം.കുഴിനഖം










