Baby Girl Movie Actress Baby Rudra Naming Ceremony On The Sets : പിറന്നുവീണ് വെറും അഞ്ചാം ദിവസത്തിൽ ഒരു സിനിമയിലെ നായികയായി മാറിയിരിക്കുകയാണ് രുദ്ര മോൾ. എന്നാൽ കുഞ്ഞിന്റെ നൂലുകെട്ടാണ് ഏറെ കൗതുകമുണർത്തിരിക്കുന്നത്. ജനിച്ച് ഇരുപത്തിയെട്ടാം ദിവസത്തെ നൂലുകെട്ട് സിനിമ സെറ്റിൽ ആണ് നടത്തിയിരിക്കുന്നത്. മാജിക് ഫ്രെയിം സിനിമകളുടെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറായ അഖിൽ യശോധരൻ്റെ മകൾ രുദ്രയുടെ നൂലുകെട്ടാണ് അവിടെ നടന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വയറലാവുന്നത്.
ജനിച്ച് അഞ്ചാം ദിവസം സിനിമയിലെ നായികാ.
‘ബേബി ഗേൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ചടങ്ങ്. മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്‌യുടെ തിരക്കഥയിൽ അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ബേബി ഗേളിനെ അവതരിപ്പിക്കുന്നത് ബേബി രുദ്രയാണ്. നിവിൻ പോളിയാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നൂലുകെട്ട് ഗംഭീരമാക്കി സിനിമയിലെ അണിയറപ്രവർത്തകർ.
ലിജോമോൾ ആണ് നായിക. മലയാളത്തിലെ ഒരുപിടി മുൻനിര താരങ്ങളും സിനിമയിൽ വേഷമിടുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം. ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ഇടയിലാണ് കുഞ്ഞിൻ്റെ നൂലുകെട്ട് ചടങ്ങിന്റെ ദിവസമെത്തിയത്. നമ്മുടെ നായികയുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് സിനിമയുടെ അണിയറപ്രവർത്തകരോട് നിർദ്ദേശിച്ചത് നിവിൻ പോളിയാണ്. കവടിയാർ ലയൺസ് ക്ലബ്ബിലായിരുന്നു ചടങ്ങ്. Baby Girl Movie Actress Baby Rudra Naming Ceremony On The Sets

സംവിധായകൻ അരുൺ വർമ്മയാണ് രുദ്ര എന്ന പേര് കുഞ്ഞിന്റെ ചെവിയിൽ ആദ്യം ചൊല്ലി വിളിച്ചത്. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവർ പേരുചൊല്ലൽ ചടങ്ങിന്റെ ഭാഗമായിരുന്നു. ഈ സിനിമയുടെ പ്രൊജക്റ്റ് ഹെഡും എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ് അഖിൽ യശോധരൻ. പൊൻമാനിന് ശേഷം ലിജോമോൾ നായികയായി എത്തുന്ന അടുത്ത ചിത്രമാണിത്. കിട്ടുന്ന കഥാപാത്രങ്ങൾ ഭംഗിയായി അവതരിക്കുന്ന താരമാണ് ലിജോമോൾ. ജയ് ഭീം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.