റിമോട്ടിലെയും ക്ലോക്കിലേയും ബാറ്ററി കഴിഞ്ഞാൽ വെറുതെ കളയല്ലേ ;ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!!കാണാം | Battery Recharge Tip

battery (2)

Battery Recharge Tip: വീട്ടിലെ ജോലികൾ നിമിഷങ്ങൾക്കുള്ളിൽ ചെയ്തു തീർക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ ചില ജോലികൾ എങ്കിലും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ടത് കൊണ്ട് തന്നെ അത്തരം പ്ലാനുകൾ ഒന്നും വർക്കാവാറില്ല എന്നതാണ് സത്യം. അതേസമയം അടുക്കളയിലും മറ്റും ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ചെയ്തു നോക്കാവുന്ന 100% റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!!

വീട്ടിൽ അതിഥികൾ എത്തുമ്പോൾ ആയിരിക്കും എല്ലാവരും നാരങ്ങാവെള്ളം കലക്കാനായി തിരക്ക് കൂട്ടുന്നത്. എന്നാൽ ധൃതിയിൽ ഇത്തരത്തിൽ നാരങ്ങാവെള്ളം കൂട്ടാനായി ശ്രമിക്കുമ്പോൾ നാരങ്ങയിൽ നിന്നും ആവശ്യത്തിന് നീര് വരാറില്ല. ഈയൊരു പ്രശ്നം ഒഴിവാക്കാനായി നാരങ്ങ പിഴിയുന്നതിന് മുമ്പായി ഒന്നുകിൽ അത് കൗണ്ടർ ടോപ്പിനു മുകളിൽ വച്ച് കൈ ഉയോഗിച്ച് ഒന്ന് ഉരുട്ടിയെടുക്കുകയോ അതല്ലെങ്കിൽ അല്പം ചൂടുവെള്ളത്തിൽ ഇട്ടുവച്ച ശേഷം മുറിച്ചെടുത്തു പിഴിയുകയോ ചെയ്താൽ മതി.

കാണാം

നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണല്ലോ വാഴപ്പിണ്ടി. എന്നാൽ പലർക്കും ഇത് ഉപയോഗിക്കാനുള്ള മടി അത് ശരിയാക്കുമ്പോൾ കയ്യിൽ പിടിക്കുന്ന കറയോ അല്ലെങ്കിൽ അരിഞ്ഞിടുമ്പോൾ ഉണ്ടാകുന്ന പശയോ ഒക്കെയാണ്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി വാഴപ്പിണ്ടി മുറിക്കുന്നതിനു മുൻപായി കയ്യിൽ അല്പം മഞ്ഞൾപൊടിയും എണ്ണയും മിക്സ് ചെയ്തത് തേച്ചതിനു ശേഷം അരിഞ്ഞെടുത്താൽ മതിയാകും. വാഴപ്പിണ്ടിയിലെ കറ പൂർണ്ണമായും പോയി കിട്ടുന്നതിനായി അരിഞ്ഞിടുന്ന വെള്ളത്തിലേക്ക് അല്പം തൈര് കൂടി മിക്സ് ചെയ്തെടുത്താൽ മതി.യാത്രകൾക്കും മറ്റും ഉപയോഗിക്കുന്ന ലഗേജുകൾ യാത്ര ശേഷം വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിച്ചു വയ്ക്കുമ്പോൾ അതിൽ പൊടി ആവുന്നത് ഒരു പതിവായിരിക്കും. ഈയൊരു പ്രശ്നം ഒഴിവാക്കാനായി ലഗേജുകൾ സൂക്ഷിക്കുന്നതിന് മുകളിൽ ഉപയോഗിക്കാത്ത ടീഷർട്ടുകളോ മറ്റോ ഉണ്ടെങ്കിൽ അത് ഇറക്കിവെച്ച ശേഷം കബോർഡിലോ മറ്റോ എടുത്തു വയ്ക്കാവുന്നതാണ്.

ഉപയോഗിച്ചുതീർന്ന ബാറ്ററികൾ കുറച്ചുകൂടി നാളത്തേക്ക് ഉപയോഗിക്കാനായി ഒരു ട്രിക്ക് ചെയ്യാം. ആദ്യം തന്നെ ഒരു പാത്രത്തിൽ അല്പം വെള്ളം തിളപ്പിക്കാനായി വയ്ക്കുക, ശേഷം അതിലേക്ക് കുറച്ച് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഉപയോഗിച്ച് തീർന്ന ബാറ്ററികൾ അതിലേക്ക് ഇട്ട് അല്പസമയത്തിനുശേഷം തുടച്ചു ഉപയോഗിക്കുകയാണെങ്കിൽ അവ വീണ്ടും വർക്ക് ചെയ്യുന്നതായി കാണാം.ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

Battery Recharge Tip

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ

0/5 (0 Reviews)

Leave a Comment