Benefits Of Raisins

ചർമ്മ സംരക്ഷണം നിങ്ങൾക്ക് പ്രധാനപ്പെട്ടതാണോ എങ്കിൽ ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Benefits Of Raisins: വ്യത്യസ്ത നിറത്തിലും രുചിയിലും ഉണക്കമുന്തിരി ലഭ്യമാണ്. നിറയെ ആരോഗ്യഗുണങ്ങളുംഇവ പ്രദാനം ചെയ്യുന്നു. യുവത്വം ആരോഗ്യമുള്ള ചർമം എന്നിവയ്ക്കും മുടി വളരുന്നതിനും സഹായകമാണ്. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. ഇവയിൽ ധാരാളം പോഷകനാരുകൾ അടങ്ങിയിരിക്കുന്നു. ഇപ്പോൾ മിക്കവരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് വരണ്ടതും മുഖക്കുരുവും ഉള്ളതുമായ ചർമം.കൂടുതലും രക്തത്തിലെ മാലിന്യങ്ങളുടെ ഫലമായാണ് ഇവ രൂപപ്പെടുന്നത്. ദിവസവും കറുത്ത മുന്തിരി കഴിക്കുന്നത് രക്തത്തിലെ മാലിന്യങ്ങൾ നീക്കുന്നതിന് സഹായിക്കുന്നു.ആൻ്റിഓക്‌സിഡൻ്റുകളുടെ ഉറവിടമായതിനാൽ കരളിനെയും വൃക്കകളെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നു. […]

Benefits Of Raisins: വ്യത്യസ്ത നിറത്തിലും രുചിയിലും ഉണക്കമുന്തിരി ലഭ്യമാണ്. നിറയെ ആരോഗ്യഗുണങ്ങളുംഇവ പ്രദാനം ചെയ്യുന്നു. യുവത്വം ആരോഗ്യമുള്ള ചർമം എന്നിവയ്ക്കും മുടി വളരുന്നതിനും സഹായകമാണ്. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. ഇവയിൽ ധാരാളം പോഷകനാരുകൾ അടങ്ങിയിരിക്കുന്നു. ഇപ്പോൾ മിക്കവരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് വരണ്ടതും മുഖക്കുരുവും ഉള്ളതുമായ ചർമം.കൂടുതലും രക്തത്തിലെ മാലിന്യങ്ങളുടെ ഫലമായാണ് ഇവ രൂപപ്പെടുന്നത്.

ദിവസവും കറുത്ത മുന്തിരി കഴിക്കുന്നത് രക്തത്തിലെ മാലിന്യങ്ങൾ നീക്കുന്നതിന് സഹായിക്കുന്നു.ആൻ്റിഓക്‌സിഡൻ്റുകളുടെ ഉറവിടമായതിനാൽ കരളിനെയും വൃക്കകളെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നു. പൊട്ടാസ്യം സമ്പുഷ്ടമാണ് കറുത്ത ഉണക്കമുന്തിരി. ഇത് സോഡിയത്തിൻ്റെ അളവ് കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു . ഉണക്കമുന്തിരിയിൽ കൂടുതൽ നാരുകൾ ഉള്ളതിനാൽ ഇവ മലബന്ധം ഒഴിവാക്കുന്നു. വിറ്റാമിൻ സി, ബി എന്നിവയുടെ കലവറയാണ് മുന്തിരി.

whatsapp icon
Kerala Prime News അംഗമാവാൻ

Benefits Of Raisins

ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ആൻ്റിഓക്‌സിഡൻ്റുകൾ നിറഞ്ഞതിനാൽ ഇവ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം അണുബാധ തടയുകയും ചെയ്യുന്നു . ഇരുമ്പ് പൊട്ടാസ്യം കാൽസ്യം എന്നിവ അടങ്ങിയതിനാൽ അയൺ നൽകുകയും വിളർച്ചയുടെ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ കുതിർത്ത ഉണക്കമുന്തിരി ഉൾപ്പെടുത്തുന്നത് അനീമിയ തടയാൻ സഹായിക്കുകയും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്നു. മേലാറ്റോണിൻ ഉത്പാദിപ്പിക്കുന്നതിനാൽ ഉറക്കം സുഗമമാക്കുന്നു.

ആൻ്റിഓക്‌സിഡൻ്റുകൾ നമ്മുടെ ചർമ്മകോശങ്ങളെ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് തടയുകയും ഉയർന്ന അളവിലുള്ള മലിനീകരണത്തിൽ നിന്നും ചർമ്മകോശങ്ങളെ സംരക്ഷിക്കുന്നു . കറുത്ത ഉണക്കമുന്തിരിയിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല. നമ്മുടെ ശരീരത്തിലെ മോശം കൊളസ്ട്രോൾ എന്ന് വിളിക്കപ്പെടുന്ന ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീനുകളുടെ ദോഷകരമായ ഫലങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. ഇങ്ങനെ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ള ഗുണങ്ങൾ ഏറെയാണ്. ഇവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. നല്ല ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും ദിവസവും ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *