Blessy reveals about Mathews: പദ്‌മരാജന്റെ സംവിധാനസഹായിയായി കരിയർ ആരംഭിച്ചയാളാണ് ബ്ലെസി. 2004ൽ മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ കാഴ്ച എന്ന സിനിമയിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകൻ ആകുന്നത്. 20 വർഷത്തെ കരിയറിൽ വെറും എട്ട് സിനിമകൾ മാത്രമാണ് ബ്ലെസി സംവിധാനം ചെയ്‌തത്. രണ്ട് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ബ്ലെസി നേടിയിട്ടുണ്ട്. .ബ്ലെസിയുടെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രണയം.
മോഹൻലാൽ, അനുപം ഖേർ, ജയപ്രദ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രം മനോഹരമായ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ അവാർഡ് ബ്ലെസിക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചു. ചിത്രത്തിലെ മാത്യൂസ് എന്ന കഥാപാത്രത്തിന് വേണ്ടി ഗായകൻ എസ്.പി. ബാലസുബ്രഹ്‌മണ്യത്തെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ബ്ലെസി. കഥ പറയുവാൻ വേണ്ടി എസ്.പി. ബാലസുബ്രഹ്‌മണ്യത്തെ സമീപിച്ചുവെന്നും അദ്ദേഹത്തോട് പ്രണയത്തിന്റെ കഥ വിശദമായി പറഞ്ഞുവെന്നും ബ്ലെസി പറഞ്ഞു.
കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടമായെന്നും എന്നാൽ ഇത്രയും ഡെപ്ത്‌തുള്ള കഥാപാത്രം എങ്ങനെ ചെയ്യുമെന്നുള്ള സംശയം പറഞ്ഞുവെന്നും ഭാഷ പ്രശ്‌നമായതുകൊണ്ട് അദ്ദേഹം പിന്മാറിയെന്നും ബ്ലെസി പറഞ്ഞു. പിന്നീടാണ് ആ കഥാപാത്രം മോഹൻലാലിലേക്കെത്തിയതെന്നും ബ്ലെസി കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്യൂസ് എന്ന കഥാപാത്രം ചെയ്യാൻ എസ്.പി. ബാലസുബ്രഹ്‌മണ്യത്തെയും പരിഗണിച്ചിരുന്നു. അദ്ദേഹത്തോട് ഈ കഥ വിശദമായി തന്നെ പറഞ്ഞു. അദ്ദേഹത്തിന് ഈ കഥ വളരെ ഇഷ്ടമായി.
Blessy reveals about Mathews
പക്ഷേ ആ കഥാപാത്രത്തിന്റെ ഇമോഷൻ ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് പറഞ്ഞു. അതിനുള്ള പ്രധാന കാരണമായി അദ്ദേഹം പറഞ്ഞത് ഭാഷയുടെ വ്യത്യാസമാണ്.പിന്നീട് റോഷൻ ആൻഡ്രൂസിൻ്റെ സിനിമയുടെ ഷൂട്ട് ദുബായിൽ നടക്കുന്ന സമയത്ത് ഞാൻ ചുമ്മാ അവിടെ ചെന്നു. ലാലേട്ടനോട് വെറുതെ ഈ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് കഥ ഇഷ്ടമായി. ‘ഞാനിത് ചെയ്തോട്ടെ’ എന്ന് ലാലേട്ടൻ ചോദിച്ചു. ഇങ്ങനെയൊക്കെയാണ് മാത്യൂസ് എന്ന കഥാപാത്രം മോഹൻലാൽ ചെയ്യുന്നത്,’ എന്നും ബ്ലെസി വെളിപ്പെടുത്തി.
Read also: ആവേശം തെലുങ്കിലേക്ക് രംഗണ്ണനാവാൻ തയ്യാറായി ഈ താരം!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.