Bread Lasanga Recipe: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സൂപ്പർ ടേസ്റ്റി സ്നാക്കാണ്. നമുക്ക് ബ്രേക്ക്ഫാസ്റ്റ് ആയോ ലഞ്ച് ആയോ സ്കൂളിലേക്ക് കൊടുത്തു വിടാനായാലും വളരെ നല്ലതാണ്.
ചേരുവകൾ
- ബ്രെഡ് – 4 പീസ്
- സവാള അരിഞ്ഞത് – 1/4 കപ്പ്
- തക്കാളി – 2 ടേബിൾ സ്പൂൺ
- ക്യാപ്സികം – 2 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 1/4 ടീ സ്പൂൺ
- ഗരം മസാല – 1/4 ടീ സ്പൂൺ
- ഒരിഗാനോ – 1 ടീ സ്പൂൺ
- മല്ലിയില – ആവശ്യത്തിന്
- ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ
- ഇടിച്ച മുളക് – 1/2 ടീ സ്പൂൺ
- ചീസ്
Bread Lasanga Recipe
ബ്രെഡിന്റെ നാല് വശങ്ങളും മുറിച്ചു മാറ്റി വെക്കുക. ബ്രഡ് ചെറിയ കഷണങ്ങളായി മുറിച്ച ശേഷം ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് സവാളയും തക്കാളിയും ക്യാപ്സിക്കവും ചെറിയ കഷണങ്ങളാക്കി മുറിച് ബൗളിലേക്കു ചേർക്കുക. കുരുമുളകു പൊടിയും ഗരം മസാലയും ഒറിഗാനോവും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചെറുതായി അരിഞ്ഞ മല്ലിയിലയും കൂടെ തന്നെ ഇട്ടു കൊടുക്കുക. ടൊമാറ്റോ സോസും ഇടിച്ച മുളകും ഇട്ട് യോജിപ്പിച്ച് എടുക്കുക. ഇനി നമുക്ക് ഇതെല്ലാം കൂടി ഒരു പാത്രത്തിലേക്ക് സെറ്റ് ചെയ്യാം.
ഇതിനായി ട്രേ എടുത്ത് അതിലേക്ക് ആദ്യം കുറച്ച് ബ്രെഡിന്റെ മിക്സ് വെച്ചു കൊടുക്കുക. മുകളിലായി ചെറിയ കഷണങ്ങളായി മുറിച്ച ചീസും കൂടി വച്ചു കൊടുക്കുക. ഇതു പോലെ തന്നെ വീണ്ടും ഒരു അലൂമിനിയം പാത്രം വച്ച് ഹൈ ഫ്ലെയിമിൽ 5 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. ഇതിലേക്ക് ഒരു റിംഗ് വെച്ചോ അല്ലെങ്കിൽ ഒരു പത്രമോ വെച് അതിനു മുകളിലേക്ക് നമ്മൾ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ബേക്കിംഗ് ട്രേ കൂടി ഇറക്കിവച്ചു കൊടുക്കുക. അഞ്ചു മുതൽ 7 മിനിറ്റ് വരെ നമുക്ക് ഹൈ ഫ്ലെയ്മിൽ തന്നെ ചീസ് എല്ലാം മേൽറ്റ് ആവുന്ന വരെ ഒന്ന് വെയിറ്റ് ചെയ്ത് എടുത്താൽ നമ്മുടെ സൂപ്പർ ടേയ്സ് ദി സ്നാക്ക് റെഡി. Video Credit : Chikkus Dine
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.