Cars Sale List Out Now: കൊമ്പന്മാരെല്ലാം ഹ്യുണ്ടായിക്ക് മുന്നിൽ വീണിരിക്കുകയാണ്. ടാറ്റ പഞ്ച്, മാരുതി സ്വിഫ്റ്റ്, മാരുതി വാഗൺആർ എന്നിവരാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തെ നമ്പർ വൺ സ്ഥാനം അലങ്കരിച്ചിരുന്നത്.കഴിഞ്ഞ മാസത്തോടെ അവരുടെ സ്ഥാനം താഴേക്ക് പോയിയിരിക്കുകയാണ് . നമ്പർ വൺ ആയിരുന്ന പഞ്ച് ഇത്തവണ സ്വിഫ്റ്റിനും വാഗണറിനും പോലും പിന്നിലായിപ്പോയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എസ്‌യുവി വിഭാഗത്തിൻ്റെ ആവശ്യകതയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2024-ൻ്റെ ആദ്യ പകുതിയിൽ ഇന്ത്യയിലെ മൊത്തം കാർ വിൽപ്പനയിൽ എസ്‌യുവികൾക്ക് മാത്രം 52 ശതമാനം വിഹിതമുണ്ടായിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഹ്യൂണ്ടായ് ക്രെറ്റ 2024 ജൂലൈയിൽ രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറി. ഇക്കാലയളവിൽ ഹ്യൂണ്ടായ് ക്രെറ്റ 23.38 ശതമാനം വാർഷിക വർധനയോടെ 17,350 യൂണിറ്റ് എസ്‌യുവികലാണ് വിറ്റഴിച്ചത് .
Cars Sale List Out Now
വിൽപ്പന പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മാരുതി സുസുക്കി സ്വിഫ്റ്റ് . ഈ കാലയളവിൽ മാരുതി സ്വിഫ്റ്റ് മൊത്തം 16,854 യൂണിറ്റ് കാറുകൾ വിറ്റു. 5.82 ശതമാനം വാർഷിക ഇടിവാണ് മരുതിക്കുണ്ടായത്.അതേസമയം വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മാരുതി സുസുക്കി വാഗൺആർ. 24.83 ശതമാനം വാർഷിക വർധനയോടെ മാരുതി വാഗൺആർ മൊത്തം 16,191 യൂണിറ്റ് കാറുകൾ വിറ്റു. ടാറ്റ പഞ്ച് നാലാം സ്ഥാനത്താണ് പട്ടികയിൽ . ടാറ്റ പഞ്ച് ഈ കാലയളവിൽ 34.13 ശതമാനം വാർഷിക വർധനയോടെ 16,121 യൂണിറ്റ് കാറുകളാണ് വിറ്റത്. വിൽപ്പന പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മാരുതി സുസുക്കി എർട്ടിഗ. ഈ കാലയളവിൽ 9.40 ശതമാനം വാർഷിക വർധനയോടെ മൊത്തം 15,701 യൂണിറ്റ് കാറുകൾ വിറ്റു.
ആറാം സ്ഥാനത്താണ് മാരുതി സുസുക്കി ബ്രെസ. ഈ കാലയളവിൽ 14,667 യൂണിറ്റ് എസ്‌യുവികൾ വിറ്റു.11.29 ശതമാനം വാർഷിക ഇടിവോടെയാണ് വിറ്റത്. ടാറ്റ നെക്സോൺ ഈ വിൽപ്പന പട്ടികയിൽ ഏഴാം സ്ഥാനത്താണ് ടാറ്റ നെക്‌സോൺ. 12.58 ശതമാനം വാർഷിക വർധനയോടെ മൊത്തം 13,902 യൂണിറ്റ് കാറുകൾ വിറ്റു. ഈ വിൽപ്പന പട്ടികയിൽ മഹീന്ദ്ര സ്കോർപിയോ എട്ടാം സ്ഥാനത്തായിരുന്നു. 16.30 ശതമാനം വാർഷിക വർധനയോടെ മൊത്തം 12,237 യൂണിറ്റ് കാറുകൾ വിറ്റു. ഈ വിൽപ്പന പട്ടികയിൽ ഒൻപതാം സ്ഥാനം സുസുകി ഇക്കോയാണ്. 11.916 യൂണിറ്റ് കാറുകൾ വിറ്റു . പത്താം സ്ഥാനത് മാരുതി സുസുക്കി ഡിസയർ .11,647 യൂണിറ്റ് കാറുകൾ വിറ്റു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.