മകളുടെ ഭാവിക്കായി മികച്ച സമ്പാദ്യം; സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിച്ച് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം..!! | Sukanya Samriddhi Yojana
Sukanya Samriddhi Yojana : പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്കുമായി ചെറുപ്പം മുതൽ സമ്പാദ്യം ആരംഭിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന മികച്ചൊരു അവസരമാണ് സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana – SSY). കേന്ദ്ര സർക്കാരിന്റെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി 2015 ജനുവരി 22-നാണ് ഈ സമ്പാദ്യ പദ്ധതി ആരംഭിച്ചത്. മകളുടെ ഭാവിക്കായി സുരക്ഷിതമായൊരു തുക ദീർഘകാലത്തേക്ക് സ്വരൂപിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എന്താണ് സുകന്യ സമൃദ്ധി










