ജനുവരിയിൽ മാറ്റങ്ങൾ ഉണ്ടാവുമോ? നിലപാട് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് CEO

CEO kerala blasters

കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) വളരെ ദയനീയമായ പ്രകടനമാണ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഗോവയോടും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. അതിൽ മൂന്ന് മത്സരങ്ങളും കൊച്ചിയിൽ വെച്ചുകൊണ്ടായിരുന്നു നടന്നിരുന്നത്. ആരാധകർ എല്ലാവരും ഇപ്പോൾ വലിയ ദേഷ്യത്തിലാണ്.(CEO kerala blasters)

കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) സ്‌ക്വാഡിന് തന്നെ ഒരുപാട് പോരായ്മകൾ ഉണ്ട്. പല പൊസിഷനുകളിലും മികച്ച ഇന്ത്യൻ താരങ്ങളുടെ അഭാവം ഇപ്പോൾ നിഴലിച്ചു കാണാൻ കഴിയുന്നുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ആരാധകർ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവരാത്തതിൽ വലിയ വിമർശനങ്ങളായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് (Kerala blasters) ലഭിച്ചിരുന്നത്. ആരാധകർ ചൂണ്ടിക്കാണിച്ചതെല്ലാം ശരിയാണെന്ന് ഇപ്പോൾ തെളിയുകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (Kerala blasters CEO) അഭിക് ചാറ്റർജിയുടെ ചുമതലകളിൽ ഒന്ന് ഡൊമസ്റ്റിക് സൈനിങ്ങുകൾ തന്നെയാണ്. മികച്ച ഇന്ത്യൻ താരങ്ങളെ കണ്ടെത്തി അദ്ദേഹം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന ജനുവരിയിൽ താരങ്ങളെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കും എന്ന കാര്യം ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അഭിക് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് നോക്കാം.

CEO kerala blasters

‘തീർച്ചയായും ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാറ്റങ്ങൾക്ക് വേണ്ടി ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഞങ്ങൾ അതിന് പരിഗണന നൽകുന്നില്ല എന്ന് പറഞ്ഞാൽ അത് കളവായിരിക്കും. ഞങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്, അത് ഞങ്ങൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട് ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (Kerala blasters CEO) പറഞ്ഞിട്ടുള്ളത്.

അതായത് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബിന്റെ പോരായ്മകൾ നികത്താനുള്ള ശ്രമങ്ങൾ ഉണ്ടാകും എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്.വിദേശ താരങ്ങളെ ഇനി ബ്ലാസ്റ്റേഴ്സ് കൊണ്ടുവരില്ല. മറിച്ച് ഡൊമസ്റ്റിക് സൈനിങ്ങുകൾ നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ സൂപ്പർ താരങ്ങളെ ജനുവരിയിൽ എത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നതിൽ അർത്ഥമില്ല.

Read also: ഞാൻ അത്ഭുതപ്പെട്ടുപോയി, ഇതൊരിക്കലും ശരിയായ കാര്യമല്ല: സ്വന്തം ടീമിനെ വിമർശിച്ച് സ്റ്റാറേ

Leave a Comment