ഞാൻ അത്ഭുതപ്പെട്ടുപോയി, ഇതൊരിക്കലും ശരിയായ കാര്യമല്ല: സ്വന്തം ടീമിനെ വിമർശിച്ച് സ്റ്റാറേ

luna kerala blasters

കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) ഏറ്റവും ഒടുവിൽ കളിച്ച മത്സരത്തിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ വെച്ച് കൊണ്ട് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ബോറിസ് സിംഗ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ പലപ്പോഴും തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും ഫലം കാണാതെ പോവുകയായിരുന്നു.

ലൂണയും (luna kerala blasters) ജീസസും നോവയുമടങ്ങുന്ന ഒരു സൂപ്പർ താര നിര തന്നെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നു. എന്നിട്ടും മത്സരത്തിൽ ഒരു ഗോൾ പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കാതെ പോവുകയായിരുന്നു. കഴിഞ്ഞ ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ മൂന്ന് ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സ് (Kerala blasters) ഈ മത്സരത്തിൽ അതെല്ലാം മറക്കുകയായിരുന്നു. അവസാനമായി കളിച്ച അഞ്ചുമത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്. അത്രയും പരിതാപകരമായ ഒരു സ്ഥിതിയിലാണ് ക്ലബ്ബ് ഉള്ളത്.

ഈ മത്സരത്തിനുശേഷം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ(kerala blasters coach 2024) സ്വന്തം ടീമിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഗോളുകൾ നേടാൻ സാധിക്കാത്തതിൽ താൻ ഷോക്കായി പോയി എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഇതൊരിക്കലും ടീമിന് നല്ല കാര്യമല്ലെന്നും ഇത്തരം മത്സരങ്ങൾ ഒരിക്കലും നമ്മൾ പരാജയപ്പെടാൻ പാടില്ലായിരുന്നു എന്നുമാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. മത്സര ശേഷമുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാറേ പറഞ്ഞത് നോക്കാം.

luna kerala blasters

‘ഈ മത്സരത്തിൽ ഞങ്ങൾക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല എന്നത് എനിക്ക് ഷോക്കേൽപ്പിച്ച ഒരു കാര്യമായിരുന്നു.മത്സരത്തിന്റെ അവസാനത്തിൽ ഞങ്ങൾക്ക് വളരെയധികം സമ്മർദ്ദം ഉണ്ടായിരുന്നു.അത്തരത്തിലുള്ള ഒരു സാഹചര്യം ഉണ്ടാക്കിയത് ഞങ്ങൾ തന്നെയാണ്.ഇതൊരിക്കലും ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ശരിയായ കാര്യമല്ല. ഇത്തരം മത്സരങ്ങൾ ഒരിക്കലും ഞങ്ങൾ പരാജയപ്പെടാൻ പാടില്ല ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ (kerala blasters coach 2024) പറഞ്ഞിട്ടുള്ളത്.

കൊച്ചിയിൽ മൂന്നുതവണയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ പരാജയപ്പെട്ടിട്ടുള്ളത്. നേരത്തെ കൊച്ചിയിലെ മത്സരത്തിൽ എങ്കിലും ബ്ലാസ്റ്റേഴ്സ് വിജയിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതിനും സാധിക്കുന്നില്ല. വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

Read also: ഫുട്ബോൾ നിർത്താൻ ആലോചിച്ചിരുന്നു: വെളിപ്പെടുത്തലുമായി അഡ്രിയാൻ ലൂണ

Leave a Comment