Peel and slice fresh chuvanulli (shallots).
Sauté in coconut oil till golden.
Add curry leaves for aroma.
Use in theeyal or chutney.
Mix with curd for pachadi.
Chuvanulli Recipe:നമ്മുടെയെല്ലാം വീടുകളിൽ തൈര് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് ചൂട് കാലത്ത് ശരീരത്തിന് തണുപ്പ് നൽകുന്നതിൽ തൈരിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ തൈര് നേരിട്ട് കഴിക്കുന്നതിന് പകരമായി അതിൽ ചെറിയ ഉള്ളി ഇട്ട് ഒരു രുചിയുള്ള കൂടി കറി തയ്യാറാക്കാമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. എങ്ങനെയാണ് ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ചുള്ള ഈയൊരു രുചികരമായ കറി തയ്യാറാക്കി എടുക്കുക എന്നത് വിശദമായി മനസ്സിലാക്കാം.
അടിപൊളി രുചിയിൽ കിടിലൻ കറി ;
ആദ്യം തന്നെ ഒരു മൺചട്ടിയിലേക്ക് രണ്ട് കപ്പ് അളവിൽ കട്ടി തൈര് ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഏകദേശം 35 ഓളം ചെറിയ ഉള്ളി തോലുകളഞ്ഞ് വൃത്തിയാക്കിയത് ഇട്ടുകൊടുക്കുക. അതോടൊപ്പം രണ്ടു വലിയ പച്ചമുളക് കീറിയതും എരിവിന് ആവശ്യമായ മുളകുപൊടിയും, ഗരം മസാലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ഈയൊരു കൂട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വക്കുക.
കാണാം
ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് കടുകും നല്ല ജീരകവും ഇട്ട് പൊട്ടി വരുമ്പോൾ ഒരുപിടി അളവിൽ ചെറിയ ഉള്ളി അരിഞ്ഞെടുത്തത് ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം അതിലേക്ക് ഒരു തണ്ട് അളവിൽ കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഒരു ടീസ്പൂൺ അളവിൽ ഇഞ്ചി ചതച്ചതും വെളുത്തുള്ളിയും
ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് നേരത്തെ റസ്റ്റ് ചെയ്യാനായി മാറ്റിവെച്ച തൈരിന്റെ കൂട്ടുകൂടി ചേർത്ത് കുറച്ചുകൂടി വെള്ളം ഒഴിച്ചു കൊടുക്കുക. കറി ചെറുതായി തിളച്ച് നിറം മാറി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. വളരെ രുചികരമായ എന്നാൽ ഉണ്ടാക്കാൻ എളുപ്പമുള്ള ഒരു വ്യത്യസ്തമായ കറി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Chuvanulli Recipe
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.