CM Vijayan calls for meeting with principal: 2024 ൽ എൻ.ഐ.ആർ.എഫ് പുറത്തുവിട്ട ദേശീയ റാങ്കിങ്ങിൽ ബ്രണ്ണന്റെ സ്ഥാനം വീണ്ടും നൂറിനു മുകളിൽ. കേരളത്തിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള ബ്രണ്ണൻ കോളേജ് ,2024 ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്.) പുറത്തുവിട്ട ദേശീയ റാങ്കിങ് പൊസിഷനിങ് പട്ടികയിൽ 115 ൽ നിന്നും 113 ലേക്കെത്തി.
എങ്കിലും സ്ഥാനം വീണ്ടും നൂറിനു മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ, ഓഗസ്റ്റ് 23 ന് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ കോളേജ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു.ഈ വർഷത്തെ റാങ്കിങ് പൊസിഷനിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഉൾപ്പെടെ നാല് സർക്കാർ കോളേജുകളും 12 എയ്ഡഡ് കോളേജുകളും നൂറിൽ താഴെയുള്ള പട്ടികയിലെത്തി.
ബ്രണ്ണൻ എന്തുകൊണ്ട് പിന്നാക്കം പോകാൻ കാരണമെന്ന് അന്വേഷിച്ച ശേഷമാണ് മുഖ്യമന്ത്രിയും സ്ഥലം എംൽഎ കൂടിയായ പിണറായി വിജയൻ പ്രിൻസിപ്പലിനെ നേരിട്ട് കാണാൻ ആവശ്യം ഉന്നയിച്ചത്. പിണറായിയിൽ നടക്കുന്ന പൊതുപരിപാടിക്കുശേഷം കൺവെൻഷൻ സെന്ററിലെ മുഖ്യമന്ത്രിയുടെ മണ്ഡലം ഓഫീസിലായിരിക്കും കൂടിക്കാഴ്ച്ചയെന്ന് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജെ.വാസന്തി വ്യക്തമാക്കി.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.