driving guidelines for kids

വാഹനങ്ങളിൽ ചൈൽഡ് സീറ്റുകൾ ഇനി മുതൽ നിർബന്ധം, യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

driving guidelines for kids

പുതിയ ഉത്തരവുകൾ പുറത്തുവിട്ട് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കാറുകളുൾപ്പടെയുള്ള വാഹനങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ചൈൽഡ്‌സീറ്റ് നിർബന്ധമായും ഉപയോഗിക്കണം. ചൈൽഡ് സീറ്റ് വാഹനത്തിന്റെ പിൻസീറ്റിലാണ് ഘടിപ്പിക്കേണ്ടത്.

പ്രായം അനുസരിച്ച് കുട്ടികൾക്ക് ചൈൽഡ് സീറ്റ് തിരഞ്ഞെടുക്കാം.ഒപ്പം കുട്ടികളെ സേഫ്റ്റി ബെൽറ്റോട് കൂടിയ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ ഇരുത്തണം. നാലു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും നവജാതശിശുക്കൾക്കും പ്രത്യേക ചൈൽഡ്സീറ്റും നിർബന്ധമാക്കി. നിലവിൽ വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സീറ്റ്‌ ബെൽറ്റുകൾ മുതിർന്നവരെ ലക്ഷ്യമിട്ടുള്ളതാണ്. അതിനാൽ ബ്രേക്ക് ഇടുമ്പോഴും അപകടമുണ്ടാവുമ്പോഴും കുട്ടികൾ സീറ്റുകളിൽ നിന്ന് തെറിച്ചു പോവുന്ന പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.

whatsapp icon
Kerala Prime News അംഗമാവാൻ

driving guidelines for kids

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ചൈൽഡ് സീറ്റുകൾ നിർബന്ധമാക്കിയത്, കൂടാതെ ഇരു ചക്ര വാഹനങ്ങളിൽ കുട്ടികൾക്ക് ഹെൽമറ്റും നിർബന്ധമാക്കി.മോട്ടോർ വാഹന വകുപ്പിന്റെ തീരുമാന പ്രകാരം ഒക്ടോബർ മാസത്തിൽ സാമൂഹിക മാധ്യമങ്ങളിലടക്കം പുതിയ ഉത്തരവുകളുടെ ബോധവത്കരണം നടത്തും.

നവംബർ മാസത്തിൽ നിയമം ലംഘിച്ച് യാത്രചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകും. ഡിസംബർ മുതലാവും നിയമം നടപ്പിലാക്കി തുടങ്ങുക. നിയമം ലംഘിക്കുന്നവർക്കെതിരേ ഡിസംബർ മുതൽ പിഴ ചുമത്തുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read also: റെയിൽവേ റിക്രൂട്മെന്റ് ബോർഡ്‌ പരീക്ഷതിയ്യതികൾ പ്രഖ്യാപിച്ചു.

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *