fetaured 7 min

തലേ ദിവസം അരി കുതിർക്കാൻ മറന്നാൽ ഇനി കുഴപ്പമില്ല. ദോശ ഉണ്ടാകാൻ ഒരു എളുപ്പവഴി ഉണ്ട്!!

easy breakfast and dosa recipe: കുറഞ്ഞ സമയം കൊണ്ട് തന്നെ അരി ഒന്നും കുതിർക്കാതെ നമുക്ക് ദോശ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ദോശയുടെ കൂടെ ഒരു ടേസ്റ്റി തക്കാളി ചമ്മന്തിയും കൂടി റെസിപ്പിയിൽ നമുക്ക് നോക്കിയാലോ. ചേരുവകൾ Kerala Prime News അംഗമാവാൻ Join ഒരു മിക്സിയുടെ ജാറിലേക്ക് അരി പൊടിയും കുതിർത്ത അവലും ഗോതമ്പ് പൊടിയും ആവശ്യത്തിനു വെള്ളമൊഴിച്ച് ദോശമാവിന്റെ കൺസിസ്റ്റൻസിയില് അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് തൈര് കൂടി ചേർത്ത് […]

easy breakfast and dosa recipe: കുറഞ്ഞ സമയം കൊണ്ട് തന്നെ അരി ഒന്നും കുതിർക്കാതെ നമുക്ക് ദോശ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ദോശയുടെ കൂടെ ഒരു ടേസ്റ്റി തക്കാളി ചമ്മന്തിയും കൂടി റെസിപ്പിയിൽ നമുക്ക് നോക്കിയാലോ.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • അരി പൊടി – 1 കപ്പ്
  • അവൽ – 1/2 കപ്പ്
  • ഗോതമ്പ് പൊടി – 2 ടേബിൾ സ്പൂൺ
  • തൈര് – 2 ടേബിൾ സ്പൂൺ
  • തക്കാളി – 2 എണ്ണം
  • ചെറിയുള്ളി – 10 എണ്ണം
  • വെളുത്തുള്ളി – 3 എണ്ണം
  • ചെറിയ ജീരകം – 1/2 ടീ സ്പൂൺ
  • വറ്റൽ മുളക് – 3 എണ്ണം
  • മുളക് പൊടി – 1/2 ടീ സ്പൂൺ
  • കടുക്
  • കറിവേപ്പില
  • ഉപ്പ് – ആവശ്യത്തിന്
  • പെരുംകായ പൊടി – 1/4 ടീ സ്പൂൺ
  • സോഡ പൊടി – 1/4 ടീ സ്പൂൺ

ഒരു മിക്സിയുടെ ജാറിലേക്ക് അരി പൊടിയും കുതിർത്ത അവലും ഗോതമ്പ് പൊടിയും ആവശ്യത്തിനു വെള്ളമൊഴിച്ച് ദോശമാവിന്റെ കൺസിസ്റ്റൻസിയില് അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് തൈര് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും സോഡാപ്പൊടിയും കൂടി ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക.

ചട്നി ഉണ്ടാക്കാൻ ഒരു മിക്സിയുടെ ജാറിലേക്ക് തക്കാളി ചെറിയ ഉള്ളി വറ്റൽ മുളക് മുളക് പൊടി ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക. ശേഷം അടുപ്പിൽ ഒരു ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് വേപ്പിലയും കൂടി ഇട്ടുകൊടുക്കുക. ശേഷം നമ്മൾ അരച്ചു വച്ചിരിക്കുന്ന തക്കാളിയുടെ കൂട്ട് ഇതിലേക്ക് ഒഴിച്ചുകൊടുത്തു വെള്ളമൊഴിച്ച് തിളപ്പിച്ച് എടുക്കുക.

easy breakfast and dosa recipe

അവസാനം കുറച്ച് വേപ്പില കൂടി ഇടുക. ദോശ ചുടനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു തവി മാവ് എടുത്തു ഒഴിച് ചുറ്റിച്ചു ദോഷ രൂപത്തിൽ ആക്കിയെടുക്കുക. കുറച്ച് എണ്ണ തൂവി കൊടുത്തു വേവിച്ചു എടുക്കുക.

Read also: രാവിലെ ബ്രേക്ക്ഫാസ്റ്റിന് വളരെ എളുപ്പത്തിൽ കഴിയുന്ന ഒരു പത്തിരി ഉണ്ടാക്കിയാലോ..!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

1 thought on “തലേ ദിവസം അരി കുതിർക്കാൻ മറന്നാൽ ഇനി കുഴപ്പമില്ല. ദോശ ഉണ്ടാകാൻ ഒരു എളുപ്പവഴി ഉണ്ട്!!”

  1. Pingback: മൈദയും മുട്ടയും കൊണ്ട് സിമ്പിൾ ബ്രേക്ഫാസ്റ് റെസിപ്പി ആയാലോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം നല്ല

Leave a Comment

Your email address will not be published. Required fields are marked *