featured 12 min 1

വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു അരി പായസം ഉണ്ടാക്കി നോക്കിയാലോ.!!

easy rice payasam recipe: പച്ചരികൊണ്ട് വളരെ സ്വദിഷ്ടമായ കുറുകിയ പായസ റെസിപിയാണിത്. പായസം കുടിക്കാൻ ആഗ്രഹം തോന്നുമ്പോൾ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവും. പച്ചരി കൊണ്ടാണ് ഈ പായസം ഉണ്ടാക്കിയതേന്ന് ആരും വിശ്വസിക്കില്ല. ചേരുവകൾ Kerala Prime News അംഗമാവാൻ Join പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അല്പം വെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർക്കാൻ വയ്ക്കുക. പച്ചരി നന്നായി കുതിർന്ന ശേഷം വെള്ളം ഊറ്റി […]

easy rice payasam recipe: പച്ചരികൊണ്ട് വളരെ സ്വദിഷ്ടമായ കുറുകിയ പായസ റെസിപിയാണിത്. പായസം കുടിക്കാൻ ആഗ്രഹം തോന്നുമ്പോൾ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവും. പച്ചരി കൊണ്ടാണ് ഈ പായസം ഉണ്ടാക്കിയതേന്ന് ആരും വിശ്വസിക്കില്ല.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • പച്ചരി – 1 കപ്പ്
  • മൂന്നാം തേങ്ങ പാൽ – 5 കപ്പ്
  • ശർക്കര – 1/2 കിലോ
  • രണ്ടാം തേങ്ങ പാൽ – 6 കപ്പ്
  • ഉപ്പ് – 1/4 ടീ സ്പൂൺ
  • നെയ്യ് – 3 ടീ സ്പൂൺ
  • ഏലക്ക പൊടി – 1/4 ടീ സ്പൂൺ
  • ഒന്നാം തേങ്ങ പാൽ – 1 കപ്പ്

പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അല്പം വെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർക്കാൻ വയ്ക്കുക. പച്ചരി നന്നായി കുതിർന്ന ശേഷം വെള്ളം ഊറ്റി കളഞ്ഞ് ഇതൊരു പായസം ഉണ്ടാകുന്ന പത്രത്തിലേക് ഇട്ടു കൊടുക്കുക. കൂടെ തന്നെ മൂന്നാം പാലും ഒഴിച്ച് നന്നായി ഇളക്കി അടുപ്പിൽ വച്ച് തിളപ്പിക്കുക. വേറൊരു പാനിൽ ശർക്കര കുറച്ചു വെള്ളമൊഴിച്ച് അലിയിപ്പിച്ച് കട്ട ഒന്നുമില്ലാതെ കുറുക്കി എടുക്കുക.

easy rice payasam recipe

അരി വെന്തു കഴിയുമ്പോൾ ഇതിലേക്ക് നമ്മൾ അലിയിപ്പിച്ച ശർക്കരപ്പാനി അരിച്ചു ഒഴിച്ചു കൊടുത്തു തിളപ്പിക്കുക. പിന്നീട് രണ്ടാം പാൽ ഒഴിച്ച് വീണ്ടും നന്നായി തിളപ്പിച്ച് കുറുക്കി എടുക്കുക. പായസം തിളച്ചു കൊണ്ടിരിക്കുമ്പോൾ ഇതിലേക്ക് ഉപ്പിട്ട് കൊടുക്കുക. ശേഷം ഇതിലേക്ക് നെയും ഏലക്ക പൊടിയും ചേർത്ത് ഇളക്കി കൊടുക്കുക. പായസം കുറുകി വരുമ്പോൾ കട്ടിയുള്ള ഒന്നാം പാൽ ഒഴിച് കൊടുത്ത് ചൂടാക്കുക. പായസം ഒന്ന് ചൂടാമ്പോൾ തന്നെ നമുക്ക് തീ ഓഫ് ആക്കി അടുപ്പിൽ നിന്ന് പായസ പാത്രം മാറ്റാവുന്നതാണ്.

Read also: ഉച്ചക്ക് ചോറിന് കൂട്ടാൻ ഒരു എളുപ്പ കറി ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് കണ്ടാലോ. അസാധ്യരുചിയാണ്‌!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *