easy tasty mango pudding: മാമ്പഴം കൊണ്ട് ഒരു ടേസ്റ്റി സിമ്പിൾ പുഡിങ് ഉണ്ടാക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു മാമ്പഴ പുഡ്ഡിംഗ് ആണിത്.
ചേരുവകൾ
- മാമ്പഴം – 1 എണ്ണം
- പഞ്ചസാര – 7.1/2 ടേബിൾ സ്പൂൺ
- വെള്ളം – 1. 3/4 കപ്പ്
- മംഗോ എസെൻസ് – 1 ടീ സ്പൂൺ
- ഓറഞ്ച് ഫുഡ് കളർ – 2 തുള്ളി
- ചൈന ഗ്രാസ് പൌഡർ – 6 ടീ സ്പൂൺ
- പാൽ – 1 ലിറ്റർ
കഴുകി വൃത്തിയാക്കിയ മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മാമ്പഴം എല്ലാം ഇട്ടുകൊടുത്ത ശേഷം 3 ടേബിൾ സ്പൂൺ പഞ്ചസാരയും കുറച്ചു വെള്ളവും ഒഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് 1.3/4 കപ്പ് വെള്ളമൊഴിച്ച് ചൂടാകുമ്പോൾ മാംഗോ എസ്സൻസും ഓറഞ്ച് ഫുഡ് കളർ ഇട്ട് നന്നായി ഇളക്കുക ശേഷം ഇതിലേക്ക് ചൈനാഗ്രാസ് പൗഡർ കൂടി ഇട്ടു കൊടുത്ത് ഒന്ന് തിളപ്പിച്ച ശേഷം തീ ഓഫാക്കുക.
ഒരു ട്രെയിലേക്ക് ഈ മിക്സ് ഒഴിച്ചു കൊടുക്കുക. ശേഷം ചൂടാറി കഴിയുമ്പോൾ ഫ്രിഡ്ജിൽ അരമണിക്കൂർ തണുപ്പിക്കാൻ വയ്ക്കുക. അരമണിക്കൂറിന് ശേഷം ട്രേ എടുത്തു നമുക്കിത് ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് മാറ്റാവുന്നതാണ്. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ലിറ്റർ പാൽ ഒഴിച്ച് കൂടെ തന്നെ മധുരത്തിന് ആവശ്യമായ ചൈന ഗ്രാസ് പൗഡർ കൂടിയിട്ട് ഇളക്കി കുറിച് പാൽ നന്നായി തിളച്ച് ചെറുതായി തിക്കായി വരുമ്പോൾ തീ ഓഫ് ആക്കാം .
easy tasty mango pudding
പാല് ചെറുതായി ചൂടാറുമ്പോൾ നമ്മൾ ആദ്യം അരച്ച് വച്ചിരുന്ന മാംഗോ മിക്സ് ഇതിലേക്ക് ഒഴിച്ചു നന്നായി ഇളക്കുക. ഒരു ട്രേയിലേക്ക് ആദ്യം മാംഗോ ജെല്ലി മുറിച്ച കഷണങ്ങൾ ഇട്ടുകൊടുക്കുക അതിനു മുകളിലേക്കായി പാലിന്റെ മിക്സ് ഒഴിച്ചുകൊടുക്കുക ശേഷം കുറച്ച് ജെലി മുകളിൽ വിതറിയശേഷം ഇത് ഫ്രിഡ്ജിൽ ഓവർ നൈറ്റ് വെക്കുക. നന്നായി കട്ടയായി കഴിയുമ്പോൾ മുറിച്ച് നമുക്ക് വിളമ്പാവുന്നതാണ്.
Read also: മുട്ട കൊണ്ട് ഒരു അടിപൊളി നാടൻ പലഹാരം ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ്!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.