featured 10 min

ഇനി കേൾക്കാം മലയാളത്തിന്റെ ലാലേട്ടന്റെ ആദ്യ റേഡിയോ സിനിമ, ഏയ്‌ഡൻ-ദി എ ഐ സ്പിരിറ്റ് നാളെ റിലീസിനു എത്തുന്നു!!!

first radio movie release date: ചരിത്രത്തിൽ ആദ്യമായി മോഹൻലാൽ ഒരു റേഡിയോ സിനിമയിൽ നായകനായി എത്തുന്നു.കേരളത്തിലെ നമ്പർ വൺ എഫ്.എം. സ്റ്റേഷനായ ക്ലബ്ബ് എഫ്.എമ്മിലൂടെ ജൂലായ് 19-നാണ് സിനിമ റിലീസ് ചെയ്യുന്നത്. ക്ലബ്ബ് എഫ്.എം., ഏഷ്യാനെറ്റ് മൂവീസുമായി ചേർന്ന് റേഡിയോ ചരിത്രത്തിൽത്തന്നെ ആദ്യമായ് ‘ക്ലബ്ബ് എഫ്.എം. സിനിമാക്കഥ സീസൺ 2’-ലൂടെയാണ് എന്ന പരിപാടിയിലൂടെ ആണ് ഈ സിനിമ ശ്രോതാക്കളിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. ‘ഏയ്‌ഡൻ-ദി എ ഐ സ്പിരിറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബസ് ഡ്രൈവർ രഘൂത്തമൻ […]

first radio movie release date: ചരിത്രത്തിൽ ആദ്യമായി മോഹൻലാൽ ഒരു റേഡിയോ സിനിമയിൽ നായകനായി എത്തുന്നു.കേരളത്തിലെ നമ്പർ വൺ എഫ്.എം. സ്റ്റേഷനായ ക്ലബ്ബ് എഫ്.എമ്മിലൂടെ ജൂലായ് 19-നാണ് സിനിമ റിലീസ് ചെയ്യുന്നത്. ക്ലബ്ബ് എഫ്.എം., ഏഷ്യാനെറ്റ് മൂവീസുമായി ചേർന്ന് റേഡിയോ ചരിത്രത്തിൽത്തന്നെ ആദ്യമായ് ‘ക്ലബ്ബ് എഫ്.എം. സിനിമാക്കഥ സീസൺ 2’-ലൂടെയാണ് എന്ന പരിപാടിയിലൂടെ ആണ് ഈ സിനിമ ശ്രോതാക്കളിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. ‘ഏയ്‌ഡൻ-ദി എ ഐ സ്പിരിറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബസ് ഡ്രൈവർ രഘൂത്തമൻ എന്ന കഥാപാത്രത്തിനാണ് മോഹൻലാൽ ശബ്ദം നൽകിയത്. ഹൊറർ കോമഡി ജേണറിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഏയ്ഡൻ-ദി എ ഐ സ്‌പിരിറ്റ്’.

inside 15 min

സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രിയരാജ് ഗോവിന്ദരാജാണ്. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ സുരേഷ് കൃഷ്ണ, സുധീർ കരമന, സുനിൽ സുഖദ, രാജേഷ് ശർമ, മഹേഷ് കുഞ്ഞുമോൻ എന്നിവരും ശബ്ദം നൽകുന്നുണ്ട്. ശബ്ദ സാന്നിധ്യത്തിലൂടെ ഒരു സിനിമ എന്ന പരീക്ഷണത്തിനാണ് മോഹൻലാലും മറ്റ് നടന്മാരും തയ്യാറായിരിക്കുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ രമേഷ് പിഷാരടി, ക്ലബ്ബ് എഫ്.എം. സിനിമാക്കഥയുടെ ക്യൂറേറ്ററായി. പിഷാരടി കഥയ്ക്ക് തുടക്കമിട്ടു, തുടർച്ചയായ മൂന്നുദിവസങ്ങളിൽ പ്രേക്ഷകർ കഥയുടെ ബാക്കിഭാഗങ്ങൾ അവരവരുടെ ഭാവനയ്ക്കനുസരിച്ച് പൂരിപ്പിക്കാൻ തുടങ്ങി. ക്ലബ്ബ് എഫ്.എം. ശ്രോതാക്കൾ ആർ.ജെ.കളോടുപറഞ്ഞ കഥകൾ വിലയിരുത്തിയശേഷം രമേഷ് പിഷാരടിയും ക്ലബ്ബ് എഫ്.എം. സംഘവും സിനിമാക്കഥയ്ക്ക് ഒരു രൂപമുണ്ടാക്കി. ആ സിനിമയുടെ ട്രെയ്ലർ, ആനിമേഷൻ സിനിമാരൂപത്തിൽ ഏഷ്യാനെറ്റ് ബിഗ് ബോസ് വേദിയിൽ മോഹൻലാലിന് പിറന്നാൾ സമ്മാനമായി ക്ലബ്ബ് എഫ്.എം. നൽകി.ട്രെയ്‌ലർ കണ്ടശേഷം മോഹൻലാൽ

first radio movie release date

ഇതിലെ പ്രധാന കഥാപാത്രമായ ബസ് ഡ്രൈവർ രഘൂത്തമൻ എന്ന കഥാപാത്രത്തിന് ശബ്‌ദംനൽകാൻ തയ്യാറാവുകയായിരുന്നു. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജോജു സെബാസ്റ്റ്യനാണ്. മ്യൂസിക് പ്രോഗ്രാമിംഗ് അഭിജിത് രവികുമാറാണ് നിർവ്വഹിച്ചിരിക്കുന്നത്. വിനീത്കുമാർ ടി എൻ ആണ് സൗണ്ട് ഡിസൈൻ നിർവ്വഹിച്ചത്. ഷൂട്ടിങ് തിരക്കുകൾക്കിടയിലും മോഹൻലാൽ ഈ പുതിയ പരീക്ഷണസിനിമാസാധ്യതയോടൊപ്പം ചേരുകയായിരുന്നു.ദിവസേന മാറ്റങ്ങൾ വരുന്ന മാധ്യമങ്ങൾക്കൊപ്പം റേഡിയോയ്ക്കും അതിരില്ലാതെ സാധ്യതകൾ സൃഷ്ടിക്കാനാകുമെന്നതിന്റെ തെളിവാണ് ഇത്തരം പരീക്ഷണങ്ങൾ. അതോടൊപ്പം തന്നെ പണ്ടു കാലത്തെ റേഡിയോ നാടകങ്ങളെ ഓർമിപ്പിക്കും വിധത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Read also: നിവിൻ പോളിയുടെ ഹബീബി ഡ്രിപ്, സോങ്ങിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

1 thought on “ഇനി കേൾക്കാം മലയാളത്തിന്റെ ലാലേട്ടന്റെ ആദ്യ റേഡിയോ സിനിമ, ഏയ്‌ഡൻ-ദി എ ഐ സ്പിരിറ്റ് നാളെ റിലീസിനു എത്തുന്നു!!!”

  1. Pingback: സമയമായി എന്ന് അമിതാബ് ബച്ചൻ : ഷാരൂഖിന്റെ വില്ലനായി അഭിഷേക് ബച്ചൻ !! new movie release 1 super

Leave a Comment

Your email address will not be published. Required fields are marked *