government jobs: വനിത വിഭാഗം ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതാതെ ഗവണ്മെന്റ് ആശുപത്രികളിലും ഹോസ്റ്റലുകളിലും താത്കാലിക തൊഴിലവസരങ്ങൾ. പെരുമ്പടവ്, പെരിന്തൽമണ്ണ,മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂർ എന്നിവിടങ്ങളിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രിമേട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാർത്ഥികളുടെ രാത്രികാല പഠനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനായി റസിഡന്റ് ടൂട്ടർ പോസ്റ്റിലേക്കാണ് നിയമനം.
12000 രൂപ പ്രതിമാസ വരുമാനത്തിൽ താത്കാലിക തസ്തികയിലേക്ക് ബിരുതവും ബിഎഡുമുള്ള പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം.ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 27 ഉച്ചയ്ക്ക് രണ്ടുമണിക്ക് മലപ്പുറം ജില്ല പട്ടികജാതി വികസന ഓഫീസിൽ വച്ചു നടക്കുന്ന വാക്ക് ഇന്റർവ്യൂയിൽ പങ്കെടുക്കുക.
ഒപ്പം ഗവണ്മെന്റ് എഞ്ചിനീയർ കോളേജ് കരിയർ ആൻഡ് പ്ലെയ്സ്മെന്റ് യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫുൾ ടൈം അസിസ്റ്റന്റുമാരെ നിയമിക്കുന്നു. 30 വയസ്സിനുള്ളിൽ പ്രായമുള്ള പരിചയ സമ്പന്നർക്ക് മുൻഗണന താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 27 ന് 10 മണിക്ക് കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജർ ആവണം.
government jobs
കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ത്വക്ക് രോഗ വിഭാഗത്തിൽ നിലവിലുള്ള 3 ഒഴിവുകളിലേക്ക് സീനിയർ റെഡിഡന്റുമ്മാർ നിയമന അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിലേക്ക് 36 വയസ്സ് പ്രായപരിധിയിലുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 26 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ വച്ചു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.73,500 രൂപ പ്രതിമാസ വരുമാനത്തിലാണ് നിയമനം.
Read also: റെയില്‍വേയില്‍ 5066 ഒഴിവുകള്‍; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അവസരം
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.