hanumankind with modi: ” ബിഗ് ഡോഗ്സ് ” എന്ന ഗാനത്തിലൂടെ ഇന്ത്യയിലും അന്തർദ്ദേശീയതലങ്ങളിലും മുഖ്യധാരാ ജനപ്രീതി ലഭിച്ച റാപ്പറും ഗാന രചനിതാവും ഗായകനുമാണ് ഹനുമാൻകൈൻഡ്. റാപ്പ് സംഗീതലോകത്തെ പുതിയ തരംഗമായ ഈ മലയാളി ഗായകൻ വളരെ പെട്ടന്നു തന്നെ ആരാധകർക്കിടയിൽ സ്ഥാനം പിടിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ യൂത്തിന്റെ ആവേശമായി മാറികയും ചെയ്ത്തിരുന്നു.
ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ന്യൂ യോർക്കിൽ നടന്ന മോദി & യുഎസ് പരിപാടിയിലും അദ്ദേഹം ഗാനമാലപിച്ചു.ഈ ചടങ്ങിനിടെ നടന്ന ഒരു സംഭവം ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർക്കായി ബിഗ് ഡോഗ്സ് ഉൾപ്പെടെയുള്ള ഹിറ്റ് ഗാനങ്ങൾ ഹനുമാൻകൈൻഡും സംഘവും അവതരിപ്പിച്ചു.
VIDEO | PM Modi (@narendramodi) welcomed by music artists Hanumankind, Aditya Gadhvi and Devi Sri Prasad (@ThisIsDSP) onstage at the Community Event at Nassau Coliseum in New York earlier today. #PMModiUSVisit
— Press Trust of India (@PTI_News) September 22, 2024
(Source: Third Party) pic.twitter.com/thZKkxDEw2
ഹനുമാൻകൈൻഡിനൊപ്പം ആദിത്യ ഗാധ്വി,ദേവി ശ്രീ പ്രസാദ് തുടങ്ങിയ പ്രശസ്ത കലാകാരൻമാരും തങ്ങളുടെ നിറസാന്നിധ്യം ഉറപ്പിച്ച പരിപാടി കഴിഞ്ഞയുടൻ പ്രധാനമന്ത്രി വേദിയിലേക്കെത്തുകയും ഗായകസംഘത്തെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. ഇതിൽ റാപ്പർ ഹനുമാൻകൈൻഡിനെ കെട്ടിപ്പിടിച്ചപ്പോൾ ‘ജയ് ഹനുമാൻ’ എന്നു പറഞ്ഞുകൊണ്ടാണ് മോദിജി അഭിനന്ദനമറിയിച്ചത്. വളരെ പെട്ടന്നു തന്നെ വീഡിയോ വൈറലായിമാറി.
hanumankind with modi
മലപ്പുറം പൊന്നാനി സ്വദേശി ആണ് സൂരജ് ചെറുകാട്. അദ്ദേഹം ഇപ്പോൾ റാപ്പ് ലോകത്തു തരംഗം ആകുകയാണ്. ജൂലായ് 10 നാണു സൂരജിന്റെ ഈ ഗാനം പുറത്തു ഇറങ്ങിയത്. ഇപ്പോഴും ആ ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ആണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും കടക്കുകയാണ് സൂരജ്.
Read also: പാൻ ഇന്ത്യനായി മാറി “ഉണ്ണി വാവാവോ” കുഞ്ഞിനെ ഉറക്കാൻ മലയാളം പാട്ടുപഠിച്ചു രൺബീർ കപ്പൂർ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.