Heavy rain in Kerala: സംസ്ഥാനത്ത് തുടരുന്ന തോരാമഴയിൽ വ്യാപക നാശനഷ്ടങ്ങൾ. വടക്കൻ കേരളത്തിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കേരളത്തിൽ അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് അറിയിച്ചു .ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കുള്ള സാധ്യതുണ്ടെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച വരെ കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.എറണാകുളം പൂയംകുട്ടി കുട്ടമ്പുഴശക്തമായ മഴയെത്തുടർന്ന് മലപ്പുറം തിരുരങ്ങാടിയിൽ നിരവധി വീടുകളിൽ വെള്ളം കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇതേത്തുടർന്ന് കുടുംബാംഗങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി.
നൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കണ്ണൂർ മട്ടന്നൂർ കൊട്ടാരം പെരിയാത്ത് റോഡ് വെള്ളം കയറി. കാർ വെള്ളക്കെട്ടിൽ മുങ്ങി. കർണാടക സ്വദേശികളുടെ കാറാണ് മുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്തി.ശക്തമായ മഴയിൽ കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു. കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് ഇന്നലെ അർധരാത്രി നിലംപതിച്ചത്. വീട് തകരുന്ന ശബ്ദം കേട്ട് ആളുകൾ പുറത്തേക്ക് ഇറങ്ങിയതിനാൽ അപകടം ഒഴിവായി. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വിദ്യാർത്ഥികളുടെ മുന്നിലേക്ക് മതിലിടിഞ്ഞു വീണു. വണ്ടികൾ വരാതിരുന്നതും കുട്ടികൾ ഓടി മാറിയതും അപകടമില്ലാതെയാക്കി.
സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിലാണ് അതിതീവ്രമഴ മുന്നറിയിപ്പുള്ളത്. എട്ടു ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പുമുണ്ട്. കാസർകോട്, കോഴിക്കോട്, , ഇടുക്കി, എറണാകുളം, മലപ്പുറം , പാലക്കാട് തൃശൂർ,കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ശക്തമായ മഴയെത്തുടർന്ന് മലപ്പുറം തിരുരങ്ങാടിയിൽ നിരവധി വീടുകളിൽ വെള്ളം കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇതേത്തുടർന്ന് കുടുംബാംഗങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി. നൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കണ്ണൂർ മട്ടന്നൂർ കൊട്ടാരം പെരിയാത്ത് റോഡ് വെള്ളം കയറി. കാർ വെള്ളക്കെട്ടിൽ മുങ്ങി. കർണാടക സ്വദേശികളുടെ കാറാണ് മുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്തി.
Heavy rain in Kerala
ശക്തമായ മഴയിൽ കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു. കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് ഇന്നലെ അർധരാത്രി നിലംപതിച്ചത്. വീട് തകരുന്ന ശബ്ദം കേട്ട് ആളുകൾ പുറത്തേക്ക് ഇറങ്ങിയതിനാൽ
അപകടം ഒഴിവായി. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വിദ്യാർത്ഥികളുടെ മുന്നിലേക്ക് മതിലിടിഞ്ഞു വീണു. കുട്ടികൾ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. റോഡിൽ വാഹനങ്ങൾ വരാതിരുന്നതും
അപകടം ഒഴിവാക്കി. മഴ മൂലം കുവൈത്ത്- കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വഴിതിരിച്ചു വിട്ടു.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.