hema committee report published: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ചൊവ്വാഴ്ച അവധിയായതിനാൽകൂടിയാണ് റിപ്പോർട്ട് തിങ്കളാഴ്‌ചതന്നെ പുറത്തുവിട്ടത്.
233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. 49-ാം പേജിലെ 96-ാം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
hema committee report published
സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ പുറത്തുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്. അതിലെ സുപ്രധാന വിവരങ്ങൾ ഇവിടെയൊകെയാണ്.
- പുറത്തുകാണുന്ന ഗ്ലാമർ സിനിമയ്ക്കില്ല.
- കാണുന്നതൊന്നും വിശ്വസിക്കാനാകില്ല.
- സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുന്നത് കോഡുകളിൽ.
- വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ നിർബന്ധിക്കുന്നു.
- മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച്.
- ക്രമനലുകൾ സിനിമാലോകം നിയന്ത്രിക്കുന്നു.
- സഹകരിക്കുന്നവർക്ക് പ്രത്യേക കോഡ്.
- നടിമാരെ പ്രദർശന വസ്തുക്കൾ ആക്കി മാറ്റി.
- സ്ത്രീകളോട് ശിലായുഗ കാലത്തെ സമീപനം.
- അടിമുടി പുരുഷാധിപത്യം സിനിമയിൽ.
Read also: തിയറ്ററിൽ തരംഗം സൃഷ്‌ടിച്ച ചിത്രം കൽക്കി, ഒടിടി റിലീസ് ഉടൻ!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.