Job Opportunities In Railway: ഇന്ത്യൻ റെയിൽവേയിൽ 14, 298 ടെക്നീഷ്യന്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ ഗ്രേഡ്-3 തസ്തികയിലെ വർധിപ്പിച്ച ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈ മാസം 16 വരെ അപേക്ഷിക്കാം. കഴിഞ്ഞ മാർച്ചിൽ വിജ്ഞാപനം ചെയ്തപ്പോൾ 9144 ഒഴിവുകളാണുണ്ടായിരുന്നത്.
കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം ഒഴിവുകൾ 14298 ആയി വർധിച്ചു. നേരത്തെയുണ്ടായിരുന്ന 22 കാറ്റഗറികൾ 40ആയും ഉയർന്നു. തിരുവനന്തപുരം ആർആർബിയിൽ 278 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. നേരത്തെ അപേക്ഷ നൽകിയ ഉദ്യോ ഗാർഥികൾക്ക് തിരുത്താനുള്ള അവസരം 17 മുതൽ 21 വരെ നൽകും. 250 രൂപയാണ് തിരുത്തലിന് ഫീസ് www.rrbthiruvananthapuram.gov.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് – 9592-001,188, [email protected]
യോഗ്യത: ടെക്നിഷ്യൻ ഗ്രേഡ് III : ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ആക്ട് അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയ മട്രിക്കുലേഷൻ/ എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം.
ടെക്നിഷ്യൻ ഗ്രേഡ് I: ഫിസിക്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്,ഐടി, ഇൻസ്ട്രുമെന്റേഷൻ സ്ട്രീമുകളിൽ സയൻസ് ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും സബ് സ്ട്രീമുകളിൽ സയൻസ് ബിരുദം അല്ലെങ്കിൽ 3 വർഷ എൻജിനീയറങിങ് ഡിപ്ലോമ അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.
പ്രായം- ടെക്നീഷ്യൻ ഗ്രേഡ്1- 18- 33. ടെക്നീഷ്യൻ ഗ്രേഡ്-3 18- 33. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവ്. വിവരങ്ങൾക്ക് www.rrbthiruvananthapuram.gov.in
Read Also : ബ്ലാസ്റ്റേഴ്സിന്റെ എതിർചേരിയിൽ നിൽക്കാൻ ആശാനാവില്ല, ഐഎസ്എൽ ക്ലബിന്റെ ഓഫർ നിരസിച്ച് ഇവാൻ വുകോമനോവിച്ച്
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.