കഴിഞ്ഞ സീസണിൽ സംഭവിച്ചത് ദുസ്വപ്‌നം പോലെയായിരുന്നു, കൊച്ചിയിലെ ആരാധകരെ പ്രശംസിച്ച് ഗോവ പരിശീലകൻ

Kerala Blasters vs FC Goa

ഇന്റർനാഷണൽ ബ്രേക്കിന് ശേഷം നടന്ന കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters vs FC Goa) നിൽക്കുന്നത്. വ്യക്തിപരമായ പിഴവുകൾ കാരണം വഴങ്ങേണ്ടി വന്ന തുടർച്ചയായ മൂന്നു തോൽവികൾക്ക് ശേഷം ആരാധകർ ആഗ്രഹിച്ച രീതിയിലുള്ള പ്രകടനവും മികച്ചൊരു വിജയവും കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കാൻ കഴിഞ്ഞു.

നാളെ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ എഫ്‌സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters vs FC Goa) എതിരാളികൾ. പോയിന്റ് ടേബിളിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന ടീമിനെതിരെ വിജയം ലക്ഷ്യമിട്ടാണ് കൊമ്പന്മാർ ഇറങ്ങുന്നത്. ഈ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞാൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ കൊമ്പന്മാർക്ക് കഴിയും.

അതേസമയം കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകപ്പടക്ക് മുന്നിൽ കളിക്കുന്നതിലെ (Kerala Blasters Next Match) ബുദ്ധിമുട്ടിനെക്കുറിച്ച് കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ എഫ്‌സി ഗോവ പരിശീലകൻ വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് നടത്തി വിജയിച്ചത് ആരാധകരുടെ പിന്തുണ കൊണ്ടാണെന്നാണ് ഗോവ പരിശീലകൻ വിശ്വസിക്കുന്നത്.

“കൊച്ചിയിൽ കഴിഞ്ഞ സീസണിൽ കളിച്ച മത്സരത്തിൽ ആദ്യപകുതിയിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ പകുതി കഴിഞ്ഞ സീസണിലെ ഞങ്ങളുടെ ഏറ്റവും വലിയ ദുസ്വപ്‌നങ്ങളിൽ ഒന്നായിരുന്നു. കൊച്ചിയിലെ ആരാധകർ ഗോളുകൾ നേടാൻ ബ്ലാസ്‌റ്റേഴ്‌സിനെ സഹായിച്ചുവെന്നാണ് എനിക്ക് തോന്നിയത്.” ഗോവ പരിശീലകൻ മനോലോ മാർക്വസ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ നടന്ന മത്സരത്തിൽ പതിനേഴാം മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ ഗോവക്കെതിരെ ബ്ലാസ്റ്റേഴ്‌സ് (Kerala blasters) വിജയം നേടിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ എൺപതാം മിനുട്ടിനു ശേഷമാണ് മൂന്നു ഗോളുകളും പിറന്നത്. ആ മത്സരത്തിന്റെ ഓർമ്മകൾ നാളെ എഫ്‌സി ഗോവക്കുണ്ടാകാൻ സാധ്യതയുണ്ട്.

Read also: ബ്ലാസ്റ്റേഴ്സിന്റെത് മിന്നും താരങ്ങൾ: തോൽവിയെക്കുറിച്ച് ചെന്നൈ പരിശീലകൻ പറയുന്നു

0/5 (0 Reviews)

Leave a Comment