kerala blasters coach: ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters ISL) സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ഗുവാഹത്തിയിൽ വെച്ച് നടന്ന മത്സരത്തിൽ 1-1 എന്ന റിസൾട്ടാണ് സംഭവിച്ചിട്ടുള്ളത്. നോർത്ത് ഈസ്റ്റിന് വേണ്ടി അജാറേ ആദ്യം ലീഡ് നേടിക്കൊടുക്കുകയായിരുന്നു. ഗോൾകീപ്പർ സച്ചിന്റെ പിഴവിൽ നിന്നായിരുന്നു ആ ഗോൾ പിറന്നിരുന്നത്.
പക്ഷേ പിന്നീട് നോഹ സദോയി (Noah Sadaoui ) ബ്ലാസ്റ്റേഴ്സിന് വേണ്ടി സമനില ഗോൾ നേടുകയായിരുന്നു. ഒരു കിടിലൻ ഗോൾ തന്നെയാണ് അദ്ദേഹം നേടിയത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. യഥാർത്ഥത്തിൽ ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് (Kerala Blasters) വിജയിക്കാൻ സാധിക്കുമായിരുന്നു. അത്രയേറെ അവസരങ്ങളാണ് മത്സരത്തിന്റെ അവസാനത്തിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. എന്നാൽ അതെല്ലാം കളഞ്ഞ് കുളിക്കുകയായിരുന്നു. പ്രത്യേകിച്ച് ഐമന് ഗോൾഡൻ ചാൻസുകൾ ലഭിച്ചുവെങ്കിലും അദ്ദേഹം അത് പാഴാക്കുകയായിരുന്നു (Aimen blasters ).
ഈ മത്സരത്തിന്റെ ഫലത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനായ (kerala blasters coach) മികയേൽ സ്റ്റാറേ (Mikael stahre) സന്തോഷവാനല്ല. അത് മത്സരത്തിനു ശേഷം അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഒരുപാട് അസംതൃപ്തി ഇല്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കാരണം മികച്ച രൂപത്തിൽ ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്. ശരിയായ ട്രാക്കിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാറേ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്.
Mikael Stahre 🗣️ “I'm not happy, but I'm not extremely unhappy. We can do much better. We are still solid and taking points. It's just the beginning, and I feel we will be better and better, actually. I think we are on the right track.” #KBFC
— KBFC XTRA (@kbfcxtra) September 29, 2024
‘ഞാൻ സന്തോഷവാനല്ല. എന്നാൽ ഞാൻ വളരെയധികം അസന്തുഷ്ടനുമല്ല. ഞങ്ങൾക്ക് കൂടുതൽ മികച്ച രൂപത്തിൽ കളിക്കാൻ കഴിയുമായിരുന്നു. ഞങ്ങൾ ഇപ്പോഴും സോളിഡ് ആണ്. പോയിന്റുകൾ നേടുന്നു. ഇതൊരു തുടക്കം മാത്രമാണ്. നമ്മൾ ഇനിയും കൂടുതൽ കൂടുതൽ മെച്ചപ്പെടും എന്നാണ് ഞാൻ കരുതുന്നത്. ശരിക്കും നമ്മൾ ശരിയായ ട്രാക്കിലാണ് ഉള്ളത് ‘ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.
kerala blasters coach
3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് നിലവിൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഇനി അടുത്ത മത്സരവും ബ്ലാസ്റ്റേഴ്സ് എവേ മത്സരം തന്നെയാണ് കളിക്കുക. എതിരാളികൾ ഒഡീഷയാണ് (kerala blasters vs odisha). വരുന്ന വ്യാഴാഴ്ച്ചയാണ് ആ മത്സരം നടക്കുക. 3 മത്സരങ്ങളിൽ നിന്ന് ഒരു വിജയവും രണ്ടു തോൽവിയുമാണ് അവരുടെ സമ്പാദ്യം. ബ്ലാസ്റ്റേഴ്സ് വിജയം നേടിക്കൊണ്ട് മൂന്ന് വിലപ്പെട്ട പോയിന്റുകൾ സ്വന്തമാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Read also: ഇന്ത്യൻ താരങ്ങളും ലാറ്റിനമേരിക്കൻ താരങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്, അഡ്രിയാൻ ലൂണ പറയുന്നു.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.