കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala blasters) ഈ സീസൺ മോശം രീതിയിലാണ് തുടങ്ങിയിട്ടുള്ളത്.ഇപ്പോൾ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) ഉള്ളത്. ഒരു ഹാട്രിക്ക് തോൽവി കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടു വിജയങ്ങൾ മാത്രമാണ് ആരാധകർക്ക് ആഘോഷിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരാധകർ എല്ലാവരും വലിയ നിരാശയിലാണ്.
ബ്ലാസ്റ്റേഴ്സ് പരിശീലകനായ മികയേൽ സ്റ്റാറേക്ക് വലിയ വിമർശനങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. അദ്ദേഹത്തെ ഒഴിവാക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പല ആരാധകരും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അദ്ദേഹത്തെ ഒഴിവാക്കും എന്നുള്ള റൂമർ കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (Kerala blasters CEO) അഭിക് ചാറ്റർജി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ആ റൂമർ പൂർണമായും ഒഴിവായിട്ടില്ല. കാരണം ഷൈജു ദാമോദരൻ ഇതുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് നൽകിയിട്ടുണ്ട്.
🥇🚨| BREAKING: Next two matches are crucial for Mikael Stahre's future in Kerala Blasters. @Shaiju_official #KBFC pic.twitter.com/7Gk0p3qvKh
— KBFC XTRA (@kbfcxtra) November 19, 2024
ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേയുടെ (Kerala blasters coach) ഭാവി തുലാസിലാണ് എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. അടുത്ത രണ്ട് മത്സരങ്ങൾ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ആ രണ്ടു മത്സരങ്ങളിലും അനുകൂലമായ ഒരു റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നാണ് പ്രമുഖ കമന്റെറ്ററായ ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റ്.
കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) രണ്ട് ഹോം മത്സരങ്ങളാണ് ഈ മാസം ഇനി കളിക്കുന്നത്. നവംബർ 24 ആം തീയതി നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala blasters Next match) എതിരാളികൾ. പിന്നീട് നവംബർ 28 ആം തീയതി കേരള ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. കൊച്ചിയിൽ വെച്ച് നടക്കുന്ന ഈ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കാര്യങ്ങൾ ഗുരുതരമാകും. അത് സ്റ്റാറേയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ സങ്കീർണമാക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.
kerala blasters coach
ഒരു വലിയ ഇടവേള തന്നെ ഈ ഇന്റർനാഷണൽ ബ്രേക്കിൽ കേരള ബ്ലാസ്റ്റേഴ്സിന് (Kerala blasters) ലഭിച്ചിട്ടുണ്ട്. ചെറിയ അവധിക്ക് ശേഷം താരങ്ങൾ എല്ലാവരും ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്. അടുത്ത മത്സരത്തിൽ അനുകൂലമായ ഒരു റിസൾട്ട് ബ്ലാസ്റ്റേഴ്സ് ഉണ്ടാക്കിയെടുക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വിജയങ്ങൾ നിർബന്ധമായ ഒരു സാഹചര്യത്തിലേക്കാണ് ഇപ്പോൾ ക്ലബ്ബ് നടന്ന് ചെല്ലുന്നത്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.