ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) ഒരു പുതിയ സ്‌ട്രൈക്കറെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ യുവേഫ നേഷൻസ് ലീഗ് കിരീടം നേടിയ സ്റ്റീവൻ ജോവട്ടിക്കിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ക്ലബ് നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഒടുവിൽ ട്രാൻസ്‌ഫർ വിൻഡോയുടെ അവസാനത്തെ ദിവസങ്ങളിൽ ജീസസ് ജിമിനസിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. (kerala blasters goal scorers)
ട്രാൻസ്‌ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിലാണ് ട്രാൻസ്‌ഫർ പൂർത്തിയായത് എന്നതിനാൽ തന്നെ പ്രീ സീസൺ മത്സരങ്ങൾ, ഡ്യൂറൻഡ് കപ്പ് (Durand Cup) എന്നിവയിലൊന്നും ജീസസ് ജിമിനസ് പങ്കെടുത്തിരുന്നില്ല. അതുകൊണ്ടു തന്നെ താരം ടീമിനോട് ഇണങ്ങിച്ചേരാൻ സമയമെടുക്കുമോ എന്ന സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം ഇല്ലാതാക്കുന്ന പ്രകടനമാണ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്‌സിൽ (Kerala blasters) നടത്തുന്നത്.
🚨| Jesús Jiménez becomes first Kerala Blasters player to score in six consecutive matches. 💥🇪🇸 #KBFC pic.twitter.com/OJwfOtMCot
— KBFC XTRA (@kbfcxtra) November 24, 2024
കേരള ബ്ലാസ്റ്റേഴ്‌സിനായി (Kerala blasters) ഇറങ്ങിയ ആദ്യത്തെ മത്സരത്തിൽ തന്നെ ഗോൾ കണ്ടെത്തിയ ജിമിനസിന് അതിനു ശേഷം രണ്ടു മത്സരങ്ങളിൽ ഗോൾ നേടാനായില്ല. എന്നാൽ അതിനു ശേഷം കളിച്ച ആറു മത്സരങ്ങളിലും ജീസസ് ജിമിനസ് വല കുലുക്കി. ആ ആറു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയതെങ്കിലും അതൊന്നും ജിമിനസിനു ഗോൾ കണ്ടെത്താൻ തടസമായിരുന്നില്ല.
kerala blasters goal scorers
നിലവിൽ ഒൻപത് മത്സരങ്ങൾ കളിച്ച ജീസസ് ജിമിനസിന് ഏഴു ഗോളുകൾ സ്വന്തമായിട്ടുണ്ട്. ഇതിനു പുറമെ ഒരു ഗോളിന് വഴിയൊരുക്കാനും താരത്തിന് കഴിഞ്ഞു. ഐഎസ്എൽ (ISL) ടോപ് സ്കോറർമാരിൽ മൂന്നാം സ്ഥാനത്താണ് സ്‌പാനിഷ് താരം ഇപ്പോൾ നിൽക്കുന്നത്. തന്റെയും കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) ടീമിന്റെയും പ്രകടനം ഒന്നുകൂടി മെച്ചപ്പെട്ടാൽ ഈ സീസണിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ ജിമിനസിനു കഴിയും.
കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) കണ്ടെത്തിയത് മികച്ചൊരു സ്‌ട്രൈക്കറെയാണെന്നതിൽ യാതൊരു സംശയവുമില്ല. ഇന്ത്യയിലെ സാഹചര്യങ്ങളുമായി വേഗത്തിൽ ഒത്തിണങ്ങാൻ ജീസസ് ജിമിനസിനു കഴിഞ്ഞിട്ടുണ്ട്. താരവും നോഹ സാദോയിയും അടങ്ങുന്ന, ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന മുന്നേറ്റനിരയിലാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ മുഴുവൻ പ്രതീക്ഷകളും.