കേരളത്തിലുള്ളവരെ ഒരുപാട് സ്നേഹിക്കുന്നു, വളരെക്കാലം ടീമിനൊപ്പം തുടരാൻ ആഗ്രഹമെന്ന് അഡ്രിയാൻ ലൂണ

luna kerala blasters

കേരള ബ്ലാസ്റ്റേഴ്‌സ് (luna kerala blasters) ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസൺ മുതൽ ടീമിനൊപ്പം ഉണ്ടായിരുന്ന യുറുഗ്വായ് താരം തുടർച്ചയായ നാലാമത്തെ സീസണാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്നത്. ഇത്രയും കാലം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിച്ചിട്ടുള്ള മറ്റൊരു വിദേശതാരമില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് (kerala blasters fc) വിടാൻ നിരവധി ഓഫറുകൾ അഡ്രിയാൻ ലൂണക്ക് ലഭിച്ചിട്ടുണ്ട്. ആദ്യത്തെ സീസൺ കഴിഞ്ഞപ്പോൾ മുംബൈ സിറ്റി അടക്കമുള്ള വമ്പൻ ടീമുകൾ ലൂണക്കായി വലയെറിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ എഫ്‌സി ഗോവയും താരത്തിനായി ശ്രമം നടത്തി. എന്നാൽ വമ്പൻ ഓഫറുകൾ തള്ളി കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരാനാണ് അഡ്രിയാൻ ലൂണ തീരുമാനിച്ചത്.

വലിയ ഓഫറുകൾ തള്ളി ടീമിനൊപ്പം തുടരുന്ന ലൂണ (luna kerala blasters) മികച്ച പ്രകടനവും നടത്തുന്നുണ്ട്. ഇതെല്ലാം കാരണം ആരാധകരുടെ പ്രിയങ്കരനായി മാറിയ യുറുഗ്വായ് താരം ടീമിന്റെ നായകനുമായി. കഴിഞ്ഞ ദിവസം പുറത്തു വന്ന അഭിമുഖത്തിൽ സംസാരിക്കുമ്പോൾ കേരളത്തിലെ ആളുകളോട് തനിക്കുള്ള ഇഷ്‌ടവും ക്ലബിനൊപ്പം തന്നെ വളരെക്കാലം തുടരാനുള്ള ആഗ്രഹവുമെല്ലാം ലൂണ വെളിപ്പെടുത്തി.

“കേരളത്തിലുള്ള ജനങ്ങളെ ഞാൻ വളരെയധികം ഇഷ്‌ടപ്പെടുന്നു. ഞാനിവിടെ എത്തിയത് മുതൽ അവർ എനിക്ക് നൽകിയ സ്നേഹവും ബഹുമാനവും വളരെ വലുതാണ്. അവരെനിക്ക് ഒരുപാട് നൽകി, ഞാനത് കളിക്കളത്തിൽ തിരിച്ചു നൽകാൻ ശ്രമിച്ചു. ഞാനിവിടെ സന്തോഷവാനാണ്, ഒരുപാട് കാലം ഇവിടെത്തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” അഡ്രിയാൻ ലൂണ (luna kerala blasters) പറഞ്ഞു.

ഈ സീസണിൽ മോശം ഫോമിലായിരുന്ന അഡ്രിയാൻ ലൂണ കഴിഞ്ഞ മത്സരത്തിൽ ഗംഭീര പ്രകടനമാണ് നടത്തിയത്. പരിക്ക് മാറിയതിനു ശേഷമുള്ള താരത്തിന്റെ ഏറ്റവും മികച്ച മത്സരമായിരുന്നു ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്നത്. ലൂണ കൂടി ഫോമിലെത്തിയതോടെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള പ്രതീക്ഷ കൂടുതൽ സജീവമായിട്ടുണ്ട്.

Read also: കഴിഞ്ഞ സീസണിൽ സംഭവിച്ചത് ദുസ്വപ്‌നം പോലെയായിരുന്നു, കൊച്ചിയിലെ ആരാധകരെ പ്രശംസിച്ച് ഗോവ പരിശീലകൻ

Leave a Comment