Kerala Blasters New Updates

ഡ്യൂറന്റ് കപ്പ് നേടാൻ സാധ്യതയുള്ള ടീമുകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഖേൽ നൗ, ബ്ലാസ്റ്റേഴ്സ് എത്രാം സ്ഥാനത്ത്?

Kerala Blasters New Updates: ഈ സീസണിലെ ഡ്യൂറന്റ് കപ്പിന് ഇപ്പോൾ തുടക്കമായിട്ടുണ്ട്.പ്രധാനമായും കൊൽക്കത്തയാണ് ഈ കോമ്പറ്റീഷന് വേദിയാകുന്നത്. നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ ആദ്യ മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങിയിരുന്നു. മറ്റൊരു ഐഎസ്എൽ വമ്പൻമാരായ ജംഷെഡ്പൂരും വിജയം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം പുതുതായി ഐ ലീഗിൽ നിന്ന് ഐഎസ്എല്ലിലേക്ക് പ്രമോഷൻ നേടിയ മുഹമ്മദൻ എസ്സി സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ മത്സരം പൂർത്തിയായിട്ടില്ല.വരുന്ന ഒന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുക. എതിരാളികൾ […]

Kerala Blasters New Updates: ഈ സീസണിലെ ഡ്യൂറന്റ് കപ്പിന് ഇപ്പോൾ തുടക്കമായിട്ടുണ്ട്.പ്രധാനമായും കൊൽക്കത്തയാണ് ഈ കോമ്പറ്റീഷന് വേദിയാകുന്നത്. നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ ആദ്യ മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങിയിരുന്നു. മറ്റൊരു ഐഎസ്എൽ വമ്പൻമാരായ ജംഷെഡ്പൂരും വിജയം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം പുതുതായി ഐ ലീഗിൽ നിന്ന് ഐഎസ്എല്ലിലേക്ക് പ്രമോഷൻ നേടിയ മുഹമ്മദൻ എസ്സി സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ മത്സരം പൂർത്തിയായിട്ടില്ല.വരുന്ന ഒന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുക.

എതിരാളികൾ കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ്. മുന്നോട്ട് പോവണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് വിജയിച്ചു കൊണ്ട് തുടങ്ങേണ്ടതുണ്ട്. ആരാധകർ എല്ലാവരും ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഔദ്യോഗിക മത്സരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇതിനിടെ പ്രമുഖ ഇന്ത്യൻ മാധ്യമമായ ഖേൽ നൗ ഒരു പവർ റാങ്കിംഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് നേടാൻ സാധ്യതയുള്ള അഞ്ച് ടീമുകളെ റാങ്കിംഗ് അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുകയാണ് ഇവർ ചെയ്തിട്ടുള്ളത്.ആ ടീമുകളെ നമുക്കൊന്ന് പരിശോധിക്കാം.

whatsapp icon
Kerala Prime News അംഗമാവാൻ

Kerala Blasters New Updates

അഞ്ചാം സ്ഥാനത്ത് വരുന്നത് മുഹമ്മദൻ എസ്സിയാണ്.ഈ ഡ്യൂറന്റ് കപ്പിൽ കറുത്ത കുതിരകളാവാൻ സാധ്യതയുള്ള ടീമാണ് ഈ കൊൽക്കത്തൻ ക്ലബ്ബ് എന്നാണ് ഇവരുടെ നിരീക്ഷണം.കഴിഞ്ഞ തവണ ഐ ലീഗ് കിരീടം സ്വന്തമാക്കിയവരാണ് ഇവർ. ഇവർക്ക് കിരീട സാധ്യത ഇപ്പോൾ കൽപ്പിക്കപ്പെടുന്നുണ്ട്. നാലാം സ്ഥാനത്ത് വരുന്നത് ഈസ്റ്റ് ബംഗാൾ ആണ്.സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്നവരാണ് ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ ഡ്യൂറന്റ് കപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഇവർക്ക് സാധിച്ചിരുന്നു.മാത്രമല്ല കലിംഗ സൂപ്പർ കപ്പ് സ്വന്തമാക്കിയത് ഇവരായിരുന്നു.ഇപ്പോൾ നിരവധി സൂപ്പർതാരങ്ങളെ അവർ കൊണ്ടുവന്നിട്ടുമുണ്ട്.

മൂന്നാം സ്ഥാനത്താണ് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് വരുന്നത്.ബ്ലാസ്റ്റേഴ്സിന് ഇത്തവണ വലിയ സാധ്യതകൾ കൽപ്പിക്കപ്പെടുന്നുണ്ട്. കാരണം സീനിയർ ടീമിനെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഈ കോമ്പറ്റീഷനിൽ പങ്കെടുപ്പിക്കുന്നത്. മാത്രമല്ല തായ്‌ലാൻഡിൽ വച്ച് നടന്ന പ്രീ സീസണിൽ അതിഗംഭീര പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്.ഇതൊക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകളെ വർധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് വരുന്നത് നിലവിലെ ജേതാക്കളായ മോഹൻ ബഗാനാണ്.

അവരുടെ സുപ്രധാന താരങ്ങൾ കളിക്കുന്നില്ലെങ്കിൽ കൂടിയും മോഹൻ ബഗാന് വലിയ സാധ്യതകൾ ഇപ്പോൾ കൽപ്പിക്കപ്പെടുന്നുണ്ട്.അത്രയും താരസമ്പന്നമായ ഒരു നിര തന്നെ അവർക്കുണ്ട്. ഒന്നാം സ്ഥാനത്ത് വരുന്നത് ബംഗളൂരു എഫ്സിയാണ്. കേരള ബ്ലാസ്റ്റേഴ്സിനെ പോലെ ഫുൾ സ്‌ക്വാഡുമായാണ് അവർ കടന്നുവരുന്നത് ജോർഹെ പെരേര ഡയസ് ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ അവർക്കൊപ്പമുണ്ട്. അവരുടെ വിദേശ നിരയെല്ലാം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. കിരീടം ലക്ഷ്യം വച്ചുകൊണ്ട് തന്നെയാണ് ബംഗളൂരു ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. അവർക്കാണ് നിലവിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കപ്പെടുന്നത്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *