കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala blasters) വൈസ് ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്നത് ഇപ്പോൾ സെന്റർ ബാക്ക് താരമായ മിലോസ് ഡ്രിൻസിച്ചാണ്. ആദ്യത്തെ മത്സരങ്ങളിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിരുന്നത് മിലോസായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. അവസാനത്തെ മത്സരങ്ങളിൽ ഡ്രിൻസിച്ചിന് സ്റ്റാർട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല.
പരിശീലകനായ മികയേൽ സ്റ്റാറേ ഇപ്പോൾ പരീക്ഷണങ്ങൾ നടത്തുന്ന സമയമാണ്. കഴിഞ്ഞ മത്സരത്തിൽ മൂന്ന് പ്രതിരോധനിര താരങ്ങളെയായിരുന്നു അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നത്. പലപ്പോഴും ഡിഫൻസിൽ ഇന്ത്യൻ താരങ്ങളെ മാത്രം ഉപയോഗപ്പെടുത്തി മുന്നേറ്റ നിരയിൽ കൂടുതൽ വിദേശ താരങ്ങളെ ഉപയോഗപ്പെടുത്തുന്ന ഒരു തന്ത്രമാണ് പരിശീലകൻ പ്രയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ ഡ്രിൻസിച്ചിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാറില്ല. വിദേശ താരത്തെ ഉപയോഗപ്പെടുത്തുകയാണെങ്കിൽ തന്നെ അത് കോയെഫിനാണ് നറുക്ക് വീഴുന്നത്.
— KBFC XTRA (@kbfcxtra) October 30, 2024
പുതുതായി നൽകിയ ഇന്റർവ്യൂവിൽ സ്റ്റാർട്ട് ചെയ്യാൻ സാധിക്കാത്തതിനെക്കുറിച്ച് ചോദിക്കപ്പെട്ടിരുന്നു. അതായത് ഇക്കാര്യത്തിൽ നിരാശയുണ്ടോ എന്നായിരുന്നു ചോദ്യം. പക്ഷേ അത്തരത്തിലുള്ള നിരാശയൊന്നും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. കോൺട്രാക്ട് ബാക്കിയുള്ളിടത്തോളം കാലം താൻ ഇവിടെ സന്തോഷവാനായി കൊണ്ട് ഉണ്ടാകും എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
kerala blasters next game
‘കഴിഞ്ഞ ഒരു വർഷത്തോളമായി ഞാൻ ഇവിടെയുണ്ട്.മാത്രമല്ല രണ്ടു വർഷത്തേക്ക് കൂടി എനിക്ക് കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. 2026 വരെ ഞാൻ ഇവിടെ കാണും. നിലവിൽ ഞാൻ ഹാപ്പിയാണ്. ഇവിടം വീടുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത് ‘ ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ അദ്ദേഹത്തിന് പ്രശ്നങ്ങൾ ഒന്നുമില്ല. കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്യുകയാണ്. ഇനി കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) അടുത്ത മത്സരം മുംബൈ സിറ്റിക്കെതിരെയാണ് കളിക്കുക. മുംബൈ സിറ്റിയുടെ (mumbai city vs kerala blasters) മൈതാനത്ത് വെച്ചുകൊണ്ടാണ് ആ മത്സരം നടക്കുക. എന്ത് വിലകൊടുത്തും ആ മത്സരത്തിൽ വിജയിക്കുക എന്നുള്ളതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
Read also: ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ ബ്ലാസ്റ്റേഴ്സിന്റേത്: സന്തോഷത്തോടെ മിലോസ് ഡ്രിൻസിച്ച്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.