fea 3 min 6

സോം കുമാർ ഒരു ചെറിയ മീനല്ല, അരങ്ങേറ്റത്തിൽ സ്വന്തമാക്കിയത് രണ്ട് റെക്കോർഡുകൾ

kerala blasters match

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ഗോൾകീപ്പിംഗ് പൊസിഷനിലേക്ക് ഒരു താരത്തെ കൂടി സൈൻ ചെയ്തത്. ഇന്ത്യയുടെ അണ്ടർ എയ്ജ് ടീമിന്റെ ഗോൾകീപ്പറായ സോം കുമാറിനെയായിരുന്നു ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നത്. യൂറോപ്പ്യൻ ക്ലബ്ബിനു വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. യൂറോപ്പിലെ പരിചയസമ്പത്തുമായാണ് അദ്ദേഹം വന്നിരുന്നത്.

ഡ്യൂറൻഡ് കപ്പിൽ (Durand Cup) കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) ഗോൾ വലകാക്കാൻ ഈയൊരു താരത്തിന് കഴിഞ്ഞിരുന്നു. കേവലം 19 വയസ്സ് മാത്രമുള്ള ഈ താരത്തിന് പരിക്കേൽക്കുകയായിരുന്നു. ഇതോടുകൂടി അദ്ദേഹത്തിന് കുറച്ചുകാലം പുറത്തിരിക്കേണ്ടി വന്നു. ഇപ്പോൾ വീണ്ടും അദ്ദേഹം തിരികെ വന്നു.ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) കഴിഞ്ഞ ദിവസം അദ്ദേഹം അരങ്ങേറ്റം നടത്തുകയും ചെയ്തു. മുഹമ്മദൻ എസ്സിക്കെതിരെയുള്ള മത്സരത്തിൽ ആയിരുന്നു ഈ 19കാരൻ അരങ്ങേറ്റം നടത്തിയത്. തുടക്കത്തിൽ തന്നെ അദ്ദേഹം ഒരു പെനാൽറ്റി വഴങ്ങിയിരുന്നു. അത് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് തിരികെ വരുകയായിരുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

മാത്രമല്ല സോം തന്നെയാണ് ബ്ലാസ്റ്റേഴ്സിനെ (Kerala Blasters) രക്ഷിച്ചിട്ടുള്ളതും. മത്സരത്തിന്റെ അവസാനത്തിൽ ഒരു കിടിലൻ സേവ് താരം നടത്തുകയായിരുന്നു. അങ്ങനെയാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. ഏതായാലും അരങ്ങേറ്റത്തിൽ തിളങ്ങിയതിന് പുറമേ രണ്ട് റെക്കോർഡുകൾ കൂടി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഐഎസ്എല്ലിൽ (ISL) കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) വേണ്ടി അരങ്ങേറ്റം നടത്തുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോൾകീപ്പർ എന്ന റെക്കോർഡ് ഇപ്പോൾ സോമിന്റെ പേരിലാണ്. ധീരജ് സിംഗ് മാത്രമാണ് മുൻപിൽ ഉള്ളത്.

kerala blasters player som kumar

ധീരജ് ബ്ലാസ്റ്റേഴ്സിനായി (Kerala Blasters) അരങ്ങേറ്റം നടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രായം 18 വർഷവും 87 ദിവസവുമാണ്. സോം അരങ്ങേറ്റം കുറിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രായം 19 വർഷവും 236 ദിവസവുമാണ്. ഇതിന് പുറമേ മറ്റൊരു റെക്കോർഡ് കൂടി അദ്ദേഹം സ്വന്തം പേരിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ ഗോൾകീപ്പർ എന്ന റെക്കോർഡ് കൂടി സോം സ്വന്തമാക്കിയിട്ടുണ്ട്.

ഇങ്ങനെ രണ്ട് റെക്കോർഡുകൾ നേടി കൊണ്ടാണ് അദ്ദേഹം കളം വിട്ടത്. ഏതായാലും അടുത്ത മത്സരത്തിൽ സോം ഗോൾവല കാക്കാൻ ഉണ്ടാകുമോ എന്നുള്ളത് വ്യക്തമല്ല. ആദ്യത്തെ മത്സരങ്ങളിൽ സച്ചിൻ സുരേഷായിരുന്നു ഗോൾകീപ്പിംഗ് പൊസിഷനിൽ ഉണ്ടായിരുന്നത്. എന്നാൽ താരം മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് സോം കുമാറിന് അരങ്ങേറ്റം നടത്താനുള്ള അവസരം ലഭിച്ചത്.

Read also: ഒമ്പത് മത്സരങ്ങളിൽ ആറു മാൻ ഓഫ് ദി മാച്ച്, കേരള ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തായി മാറുന്ന നോഹ സദോയി

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *