kerala stare film awards 2024: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്ന 160 സിനിമകളില്‍ 84 എണ്ണം പുതുമുഖ സംവിധായകർ ചെയ്ത സിനിമകൾ. മികച്ച നടനുള്ള അവാര്‍ഡ് നേടാന്‍ മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലാണ് മത്സരം. നിരവധി പുതുമുഖ അഭിനേതാക്കളും മത്സരരംഗത്തുണ്ട്. ഈ മാസം 20നുള്ളില്‍ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് ചലച്ചിത്ര അക്കാദമി അറിയിച്ചത്. സൂപ്പര്‍ സ്റ്റാർ ചിത്രങ്ങളുടെ എണ്ണം കുറവുള്ള ഇത്തവണ മമ്മൂട്ടിയുടെ രണ്ടു സിനിമകളും മോഹന്‍ലാലിന്റെ ഒരു സിനിമയുമാണുള്ളത്.
ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോറും റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്ക്വാഡുമാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍. കാതല്‍ ദി കോറിലെ മികച്ച അഭിനയ പ്രകടനമാണ് മമ്മൂട്ടിക്ക് പത്താമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുക്കുമെന്ന പ്രതീക്ഷ. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേര് ആണ് മോഹന്‍ലാലിന്റെ മത്സര ചിത്രം. ബ്ലെസിയുടെ ആടുജീവിതത്തിലെ അഭിനയമാണ് പൃഥിരാജിനെ മത്സരത്തിന്റെ ഭാഗമാക്കുന്നത്.
ചിത്രത്തിൽ പ്രിത്വിരാജ് വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചിരുന്നു. ദുല്‍ഖര്‍ സല്മാൻ നായകനായ കിംഗ് ഓഫ് കൊത്ത, ദിലീപ് പ്രധാന വേഷം ചെയ്ത വോയ്സ് ഓഫ് സത്യനാഥന്, ഉര്‍വശിയും പാര്‍വതി തിരുവോത്തും അഭിനയിച്ച ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്നിവയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്നുണ്ട്. ജൂറിയുടെ ആദ്യഘട്ട അവാര്‍ഡ് നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായിയെന്നാണ് റിപ്പോർട്ട്. മത്സരത്തിനുള്ള ആകെ സിനിമകളില്‍ നിന്നും 30 ശതമാനം മാത്രമാണ് രണ്ടാംഘട്ടത്തിലേക്കു കടക്കുന്നത്.
kerala stare film awards 2024
അതില്‍ നിന്നും ജേതാക്കളെ തിരഞ്ഞെടുക്കും. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ഹിന്ദി സംവിധായകന് സുധീര്‍ മിശ്രയാണ് അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്മാന്. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, സംവിധായകന് പ്രിയനന്ദനന്, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍,എഴുത്തുകാരന് എന്‍ എസ് മാധവന്, നടി ആന്‍ അഗസ്റ്റിന്, സംഗീത സംവിധായകന് ശ്രീവത്സന്‍ ജെ മേനോന്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരും ജൂറി അംഗങ്ങളാണ്.
Read also: വയനാടിന്റെ ദുഃഖത്തോടൊപ്പം ചേരുന്നു സിനിമാലോകവും ചിത്രങ്ങളുടെ റിലീസിംഗ് മാറ്റിവെച്ചു!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.