fea 13

കുഞ്ഞാറ്റയോട് ആ ചോദ്യം ചോദിച്ചത് മമ്മൂട്ടി മാത്രം, ചിത്രം പങ്കുവെച്ചു താര പുത്രി!!

kunjatta shares her picture with mammotty: മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം സെൽഫി ആഗ്രഹിക്കാത്തവരായി ആരുമില്ല. അത്തരം ഒരു ആഗ്രഹം സഫലമായതിന്റെ നല്ല നിമിഷം പങ്കുവച്ചിരിക്കുകയാണ് ഉർവശിയുടെ മകൾ കുഞ്ഞാറ്റ. ഫോട്ടോയോടൊപ്പം പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. ഈ ചിത്രം പകർത്താനിടയാക്കിയ സാഹചര്യമാണ് കുഞ്ഞാറ്റ പറയുന്നത്. അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ‌ അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു സംഘടിപ്പിച്ച മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024 എന്ന ഷോയുടെ ഇടയിൽവച്ചായിരുന്നു ഈ സെൽഫി എടുത്തത്. Kerala Prime News […]

kunjatta shares her picture with mammotty: മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം സെൽഫി ആഗ്രഹിക്കാത്തവരായി ആരുമില്ല. അത്തരം ഒരു ആഗ്രഹം സഫലമായതിന്റെ നല്ല നിമിഷം പങ്കുവച്ചിരിക്കുകയാണ് ഉർവശിയുടെ മകൾ കുഞ്ഞാറ്റ. ഫോട്ടോയോടൊപ്പം പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. ഈ ചിത്രം പകർത്താനിടയാക്കിയ സാഹചര്യമാണ് കുഞ്ഞാറ്റ പറയുന്നത്. അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ‌ അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു സംഘടിപ്പിച്ച മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024 എന്ന ഷോയുടെ ഇടയിൽവച്ചായിരുന്നു ഈ സെൽഫി എടുത്തത്.

കുറിപ്പിൽ പറയുന്നതിങ്ങനെയാണ്,ഈ ചിത്രത്തിനൊരു കഥയുണ്ട്. ജീവിതത്തിൽ ആദ്യമായണ് ഒരു അവാർഡ് ഷോയിൽ പങ്കെടുക്കുന്നത്. അതിന്റെ ത്രില്ലിലുകൂടാതെ ഞാനിരുന്നത് മമ്മൂക്കയ്ക്കൊപ്പമാണ് . ഇതിനേക്കാൾ സന്തോഷിക്കാൻ മറ്റെന്തുവേണം. കൂടെയുള്ളവരെല്ലാം മമ്മൂക്കയ്ക്കൊപ്പമുള്ള ഫോട്ടോ എടുക്കുന്നു . എനിക്കും ഒരു ഫോട്ടോ വേണമെന്ന് മനസ്സിലുണ്ട് .

kunjatta shares her picture with mammotty

അപ്പോഴാണ് അദ്ദേഹം തിരിഞ്ഞ് എന്നോട് ചോദിച്ചത് , നിനക്കു ഫോട്ടോ വേണ്ടേ? രണ്ടാമതൊരു നിമിഷംപോലും ആലോചിക്കാതെ അപ്പോൾ തന്നെ സുവർണാവസരം മുതലാക്കി. സെക്കൻഡുകൾക്കുള്ളിലാണ് ഇതൊക്ക നടന്നത്. അതുകൊണ്ട് തന്നെ കാര്യമായ തയാറെടുപ്പൊന്നും ഉണ്ടായില്ല . ഞാനൽപം ഫണ്ണിയായി ഫോട്ടോയിൽ തോന്നുന്നുണ്ടെങ്കിലും ഈ ചിത്രം നിധിപോലെ സൂക്ഷിക്കും.കാരണം ഇതൊരു സ്വപ്നനിമിഷമാണ് എന്നാണ് കുഞ്ഞാറ്റ പറയുന്നത്.

Read also: വിജയുടെ തമിഴക വെട്രി കഴകത്തിന്റെ പതാക നാളെ പുറത്തിറക്കും !!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *