M80 Bikes Not Allowed More in Driving Test: വളരെ എളുപ്പത്തിൽ 8 എടുക്കാൻ വഴങ്ങുന്നതാണ് എം 80. ഡ്രൈവിംഗ് ടെസ്റ്റുകളിൽ സാധാരണയായി കൂടുതൽ ആളുകളും എം 80 കളാണ് 8 ഇടാൻ ഉപയോഗിക്കുന്നത്. എന്നാൽ ആഗസ്റ്റ് 1 മുതൽ ലൈസൻസിനായി എം 80 കൾ ഉപയോഗിക്കാൻ ആകില്ല. ഇത്തരം വാഹനങ്ങളിൽ ടെസ്റ്റ് പാസായി ലൈസൻസ് എടുക്കുന്നവർ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കണ്ടുവരുന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു നടപടി.
കാലുകൾ കൊണ്ട് ഗിയർ പ്രവർത്തിക്കുന്ന ഇരചക്രവാഹനങ്ങൾ മാത്രമേ ഇനി ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. മാത്രമല്ല എൻജിൻ കപ്പാസിറ്റി 95 സി സിയിലും കൂടുതൽ ആയിരിക്കണം. ബൈക്കുകൾ ആയിരിക്കും ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി ഇനി ഉപയോഗപ്പെടുത്തുക. ബൈക്കുകൾ ഉപയോഗിച്ച് കമ്പികൾക്കിടയിലൂടെ 8 ഇടുക എന്നത് ഒരു വെല്ലുവിളി തന്നെയാകും.
M80 Bikes Not Allowed More in Driving Test
ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി 15 വർഷത്തിൽ അധികം പഴക്കം ചെന്ന വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ നിയമത്തിൽ അനുശാസിക്കുന്നു. നാലുചക്ര വാഹനങ്ങൾക്ക് ലൈസൻസ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയർ/ ട്രാൻസ്മിഷൻ വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കും.എം 80 കൾക്ക് ഭാരം കുറവായതിനാൽ വളരെ എളുപ്പത്തിൽ 8 ഇടാൻ സാധിക്കുന്നു.
അതിനാൽ ഡ്രൈവിംഗ് സ്കൂളുകളും എം 80 വ്യാപകമായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ ഡ്രൈവിംഗ് പഠിക്കാൻ വരുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ടതും എം 80 ആണ്. അവസാന ദിവസത്തെ ടെസ്റ്റിനായി എത്തിയ എം 80 വാഹനങ്ങൾ പൂമാലയിട്ടു കൊണ്ടാണ് ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിയത്. ടെസ്റ്റിനുശേഷം മാലയിട്ട് തന്നെയാണ് എം 80 കൾ ഗ്രൗണ്ടിന് പുറത്തു പോയതും.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.