Madhavan favorite food: മലയാളികളുടെ എക്കാലത്തെയും ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് പഴങ്കഞ്ഞി. പഴങ്കഞ്ഞിയുടെ സ്വാദറിയാത്ത മലയാളികൾ ഉണ്ടാവില്ല. കേരളത്തിന്റെ തദ്ദേശീയ ഭക്ഷണം എന്ന നിലയിൽ വേറിട്ട് നിൽക്കുന്ന ഒന്നാണ് പഴങ്കഞ്ഞി.ചോറിനെക്കാൾ അധികം ഗുണം പഴങ്കഞ്ഞിക്കുണ്ട്. അസിഡിറ്റി പോലുള്ളവ കുറയ്ക്കാനും പഴങ്കഞ്ഞി സഹായിക്കുന്നു.
ഒരുകാലത്ത് എല്ലാ വീടുകളിലും ഊൺ മേശകളിൽ പഴങ്കഞ്ഞിക്ക് ഒരു സ്ഥാനം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് നിത്യജീവിതത്തിൽ ഫാസ്റ്റ് ഫുഡിന്റെ വരവോടെ പഴങ്കഞ്ഞിക്ക് തീൻ മേശകളിലെ സ്ഥാനം നഷ്ടപ്പെട്ടു. ഈ അടുത്ത് നടൻ മാധവ് പങ്കുവെച്ച് അഭിമുഖത്തിൽ പഴങ്കഞ്ഞി ആണ് തന്റെ ഇഷ്ടഭക്ഷണം എന്നു പറഞ്ഞത് ആരാധകരെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.
മലയാളത്തിലും തമിഴകത്തിലും ഒരുപാട് ആരാധകരുള്ള നടനാണ് മാധവ്. ഇത്രയും വലിയ ഒരു താരത്തിന്റെ പ്രഭാത ഭക്ഷണം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഏറ്റവും ഇഷ്ടമുള്ളതും തന്റെ പ്രഭാതഭക്ഷണമായി ദിവസവും കഴിക്കുന്നതും പഴങ്കഞ്ഞി ആണെന്ന് മാധവ് പറയുന്നു . പഴങ്കഞ്ഞി ശരീരത്തിന് മൊത്തം തണുപ്പേകും എന്നും അത് ആരോഗ്യം സംരക്ഷിക്കും എന്നും പറയുന്നു.
Madhavan favorite food
പഴങ്കഞ്ഞി തയ്യാറാക്കുന്നത് എങ്ങനെയെന്നും മാധവ് വിശദീകരിക്കുന്നു. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടു വെച്ച ചോറിലേക്ക് പുളി കുറഞ്ഞ തൈരും ആവശ്യത്തിന് ഉപ്പും ചെറുതായി അരിഞ്ഞ പച്ചമുളകും ഉള്ളിയും ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം കഴിക്കണം.ഇത്രയും രുചി നിറഞ്ഞൊരു ഭക്ഷണം വേറെ ഇല്ലെന്നും മാധവ് പറയുന്നു..
Read also: സമയമായി എന്ന് അമിതാബ് ബച്ചൻ : ഷാരൂഖിന്റെ വില്ലനായി അഭിഷേക് ബച്ചൻ !!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.
Pingback: മീശമാധവനിൽ ഭഗീരഥൻ പിള്ള ആകേണ്ടിയിരുന്നത് ജഗതി അല്ല അന്ന് സംഭവിച്ചത് ഇതാണ് - രഞ്ജൻ പ്രമോദ് Ranjan Pram