Mallika Sukumaran About Her Daughter In Laws

”സുപ്രിയയും പൂർണിമയും താലി ധരിക്കുന്നത് എന്റെ മുൻപിൽ വരുമ്പോൾ” – മല്ലിക സുകുമാരൻ

Mallika Sukumaran About Her Daughter In Laws: ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങളാണ്. മലയാളത്തിലെ മികച്ച നടന്മാരുടെ ലിസ്റ്റിൽ മുൻ നിരയിൽ തന്നെ രണ്ടുപേരുമുണ്ടാവും. പൃഥ്വിരാജ് ആവട്ടെ സംവിധാനം, നിർമാണം തുടങ്ങിയ മേഖലകളിലും സജീവമാണ്. ഇരുവരുടെ ഭാര്യമാരും സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നവരാണ്. ഇവർ അഭിമുഖങ്ങളിൽ അധികം പ്രത്യക്ഷപ്പെടാറില്ല. എന്നാലുംഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും വിശേഷങ്ങൾ കൃത്യമായി അമ്മ മല്ലിക സുകുമാരൻ വഴി ആരാധകരിലേക്ക് എത്തുന്നുണ്ട്. താരജാഡയില്ലാതെ സരസമായി സംസാരിക്കുന്ന കാര്യത്തിൽ മല്ലിക സുകുമാരന് പ്രത്യേക […]

Mallika Sukumaran About Her Daughter In Laws: ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങളാണ്. മലയാളത്തിലെ മികച്ച നടന്മാരുടെ ലിസ്റ്റിൽ മുൻ നിരയിൽ തന്നെ രണ്ടുപേരുമുണ്ടാവും. പൃഥ്വിരാജ് ആവട്ടെ സംവിധാനം, നിർമാണം തുടങ്ങിയ മേഖലകളിലും സജീവമാണ്. ഇരുവരുടെ ഭാര്യമാരും സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നവരാണ്. ഇവർ അഭിമുഖങ്ങളിൽ അധികം പ്രത്യക്ഷപ്പെടാറില്ല. എന്നാലും
ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും വിശേഷങ്ങൾ കൃത്യമായി അമ്മ മല്ലിക സുകുമാരൻ വഴി ആരാധകരിലേക്ക് എത്തുന്നുണ്ട്.

താരജാഡയില്ലാതെ സരസമായി സംസാരിക്കുന്ന കാര്യത്തിൽ മല്ലിക സുകുമാരന് പ്രത്യേക കഴിവുണ്ട്. മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾക്ക് ഇക്കാരണത്താൽ നിരവധി ആരാധകരുണ്ട്. മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും വിശേഷങ്ങൾ ഇവരുടെ അഭിമുഖങ്ങൾ വഴിയാണ് പ്രേക്ഷകരിലേക്ക് എത്താറുള്ളത്. സിനിമയിലും സീരിയലിലുമെല്ലാമായി അറുപത്തിയൊമ്പതാം വയസിലും മല്ലിക സുകുമാരൻ നിറഞ്ഞ് നിൽക്കുന്നുണ്ട്. ഇപ്പോഴിതാ മരുമക്കളായ സുപ്രിയയേയും പൂർണിമയേയും കുറിച്ച് മല്ലിക പറഞ്ഞ കാര്യങ്ങൾ വൈറൽ ആയിരിക്കുകയാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

Mallika Sukumaran About Her Daughter In Laws

മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ ഇന്റർവ്യൂവിലാണ് വീട്ടിൽ നടക്കാറുള്ള രസകരമായ സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. താലി ധരിക്കാത്തവരാണ് സുപ്രിയയും പൂർണിമയുമെന്നും തന്നെ കാണുമ്പോഴാണ് താലി ധരിക്കാറുള്ളതെന്നും മല്ലിക പറഞ്ഞു. ഇന്ദ്രജിത്തും പൃഥ്വിരാജും അതിന്റെ പേരിൽ ഭാര്യമാരെ കളിയാക്കാറുണ്ട്. ഇതിന് ഇപ്പോൾ ആരെയും കുറ്റം പറയാൻ കഴിയില്ലെന്നാണ് മല്ലിക സുകുമാരന്റെ അഭിപ്രായം. മക്കൾ രണ്ടുപേരും കൊച്ചിയിലാണെങ്കിലും മല്ലിക സുകുമാരൻ ഇപ്പോഴും ഒറ്റയ്ക്കാണ് താമനിക്കുന്നത്. അതിലാണ് തനിക്ക് സന്തോഷമെന്നാണ് അവർ പറയാറുള്ളത്. തിരക്കുകൾ കാരണം മക്കൾ രണ്ടുപേരെയും കാണാൻ പോലും കിട്ടാറില്ലെന്ന് പറഞ്ഞു.

ഇന്ദ്രജിത്തും പൃഥ്വിരാജും ഒരേ നഗരത്തിൽ താമസമാക്കിയവരായതിനാലും ഒരേ സിനിമയിൽ പ്രവർത്തിക്കുന്നത് കൊണ്ടും ഇടയ്ക്കിടെ അവർ കാണാറുണ്ട്. പൃഥ്വിരാജിന്റെ ഒപ്പം ചില സിനിമകളിൽ ഉണ്ടായിരുന്ന വേളയിൽ മല്ലികയ്ക്ക് മകനൊപ്പം ചിലവിടാൻ സമയം കിട്ടിയിരുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ വിവാഹത്തിന് മുമ്പ് അഭിനേത്രിയായിരുന്നെങ്കിൽ മാധ്യമപ്രവർത്തകയായ സുപ്രിയാ മേനോൻ വിവാഹ ശേഷം ചലച്ചിത്ര നിർമാണ രംഗത്തേക്ക് മാറുകയായിരുന്നു. പൂർണിമ പ്രാണാ ബൗട്ടിക്കും മറ്റുമായി ഫാഷൻ ഡിസൈനിങ് തിരക്കിലാണ്. ഇടയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ ചില സിനിമകളിൽ അഭിനയിക്കാറുമുണ്ട്. പൃഥ്വിരാജിപ്പോൾ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ്റെ ഷൂട്ടുമായി ഗുജറാത്തിലാണുള്ളത്. ലൂസിഫർ എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മുരളി ഗോപിയുടേതാണ് തിരക്കഥ.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *