Maria Branyas Passed Away At The Age Of 117: ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തി എന്ന പദം അലങ്കരിച്ചിരുന്ന മരിയ ബ്രന്യാസ് മൊറേറ വിടപറഞ്ഞു. 117 ആയിരുന്നു വയസ് . ഗിന്നസ് ലോക റെക്കോഡിൽ ഇടംപിടിചാണ് മരിയ അറിയപ്പെട്ടിരുന്നത്. സ്പെയിനിലെ കറ്റാലൻ പട്ടണമായ ഒലോട്ടിലെ ഒരു നഴ്സിങ് ഹോമിലാണ് മരിയ കഴിഞ്ഞത് .
ലോക മഹായുദ്ധങ്ങൾ, സ്പാനിഷ് ആഭ്യന്തരയുദ്ധം, മഹാമാരികളായ സ്പാനിഷ് പകർച്ചപ്പനി കോവിഡ് എന്നിങ്ങനെയുള്ളവ അതിജീവിച്ചാണ് അവർ തന്റെ നീണ്ട ജീവിതകാലം തുടർന്നത്. എന്നാൽ ലോകംമുഴുവൻ ആശങ്ക പടർത്തിയ കോവിഡ് മഹാമാരിയെ പ്രതിരോധിച്ചതാണ് ഏവരെയും ഞെട്ടിച്ചത്. മരിയക്ക് കോവിഡ് ഭേദമാകുമ്പോൾ വയസ് 113 ആയിരുന്നു. 1907 മാർച്ച് നാലിനാണ് മരിയ യു.എസിലെ സാൻ ഫ്രാൻസിസ്കോയിൽ ജനിച്ചത്.
Maria Branyas Passed Away At The Age Of 117
യു.എസിലെ സ്പാനിഷ് കുടിയേറ്റക്കാരുടെ മകളാണ് ഇവർ . ന്യൂ ഓർലിയൻസിൽ കുറച്ചുകാലം കഴിഞ്ഞശേഷം കുടുംബത്തോടൊപ്പം സ്പെയിനിലേക്ക് തിരിച്ചുപോയി. സൂപ്പർ കാറ്റലൻ മുത്തശ്ശി എന്നാണ് സമൂഹ മാധ്യമമായ എക്സിൽ അവർ അറിയപ്പെട്ടിരുന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് അറ്റ്ലാൻറിക് സമുദ്രം കടന്നതിന്റെ ഓർമകൾ മരിയ നേരത്തെ പങ്കുവച്ചിരുന്നു.
ഫ്രഞ്ച് കന്യാസ്ത്രീ ലുസൈൽ റാൻഡൻ കഴിഞ്ഞ വർഷം അന്തരിച്ചതോടെയാണ് 110 വയസ്സിന് മുകളിലുള്ളവരുടെ പട്ടികയിൽ മരിയ ഒന്നാമതെത്തിയത്. മരിയയുടെ മരണത്തോടെ 116 വയസ്സുള്ള ജപ്പാനിലെ തോമികോ ഇതൂകയാണ് ഇനി പട്ടികയിൽ ഒന്നാമതുള്ളത് .
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.